സപ്ത ആചാരങ്ങൾ

163 0

സപ്ത ആചാരങ്ങൾ

തന്ത്ര ശാസ്‌ത്രം ആചാരങ്ങളെ ഏഴായി തരംതിരിച്ചിരിക്കുന്നു. 

1. വേദാചാരം
2. വൈഷ്ണവാചാരം
3. ശൈവാചാരം
4. ദക്ഷിണാചാരം
5. വാമാചാരം
6. സിദ്ധാന്താചാരം
7. കൗളാചാരം

വേദാചാരികൾ വേദത്തിലെ കർമ്മകാണ്ഡത്തിന് അനുസൃതമായി ജീവിക്കുന്നു. ഇതിൽ കർമ്മപരമായ അനുഷ്ഠാനങ്ങൾക്കാണ് പ്രാധാന്യം. വൈഷ്ണവാചാരം വിഷ്ണുവിനെ മുഖ്യ ദേവതയായി ഉപാസിക്കുന്നു. ഭക്തിയ്ക്ക് പ്രാധാന്യം. ശൈവാചാരികൾ ശിവനെ ഉപാസിക്കുന്നു. ജ്ഞാന-യോഗ മാർഗ്ഗങ്ങൾക്ക് പ്രാധാന്യം. ദക്ഷിണാചാരം ശുദ്ധ ആചാരമാണ്. ഇതിലെ അനുഷ്ഠാനങ്ങൾ എല്ലാം പകൽ നിർവഹിക്കുന്നു. ഈ നാല് ആചാരങ്ങളും സാമാന്യ ജനതയ്ക്ക് സ്വീകരിക്കാവുന്നതാകയാൽ ഇവ പശു ആചാരം എന്നും അറിയപ്പെടുന്നു.

വാമാചാരത്തിൽ ശുദ്ധ-അശുദ്ധ ഭേദങ്ങൾ ഒന്നുമില്ല. അനുഷ്ഠാനങ്ങൾ രാത്രി നിർവഹിക്കുന്നു. സിദ്ധാന്താചാരം ആഘോരികൾ പിന്തുടരുന്നു അവ ശ്മശാനത്തിൽ അർദ്ധ രാത്രിയിൽ ചെയ്യുന്നു. ഇവ രണ്ടും ആചരിക്കുന്നതിന് വീരഭാവം അനിവാര്യം ആയതിനാൽ ഇവ വീരാചാരം എന്ന് അറിയപ്പെടുന്നു.

കൗളാചാരം ഏറ്റവും ഗൂഢമായ ആചാര പദ്ധതിയാണ്. യോഗ്യനായ ശിഷ്യന് ഗുരു ഈ ശ്രേഷ്ഠമായ വിദ്യ പകർന്ന് നൽകുന്നു. കൗളാചാരത്തെ ദിവ്യാചാരം എന്നും പറയുന്നു.

കുലാർണവം ആചാരങ്ങളെ കുറിച്ച് ഇപ്രകാരം പറയുന്നു – " മറ്റെല്ലാറ്റിലും ശ്രേഷ്ഠമാണ് വേദം. വേദങ്ങളെക്കാൾ ശ്രേഷ്ഠമാണ് വൈഷ്ണവം. വൈഷ്ണവത്തെക്കാൾ ശൈവവും ശൈവത്തെക്കാൾ ദക്ഷിണവും ദക്ഷിണത്തേക്കാൾ വാമവും വാമത്തേക്കാൾ സിദ്ധാന്തവും സിദ്ധാന്തത്തേക്കാൾ കൗളവും ശ്രേഷ്ഠമാണ്. കൗളത്തേക്കാൾ ശ്രേഷ്ഠമായി മറ്റൊന്നില്ല."

Related Post

ആരാധന

Posted by - May 5, 2018, 06:00 am IST 0
പത്രം പുഷ്പം ഫലം തോയം യോ മേ ഭക്ത്യാ പ്രയച്ഛതി തദഹം ഭക്ത്യുപഹൃതമശ്നാമി പ്രയതാത്മനഃ  ജലം, ഇല, പൂവ്, ഫലം എന്നിവ ഭക്തിപൂര്‍വ്വം (ശ്രദ്ധയോടെ) സമര്‍പ്പികുന്നത് ഞാന്‍…

അണലിയുടെ സന്താനങ്ങളേ, പശ്ചാത്തപിക്കു

Posted by - Apr 5, 2018, 06:07 am IST 0
അണലിയുടെ സന്താനങ്ങളേ, പശ്ചാത്തപിക്കു സൃഷ്ടി നടക്കുന്നത് ചേര്‍ച്ചയിലാണ്. നിങ്ങള്‍ ഉണ്ടാകുന്നത് ഒരു അമ്മയും അച്ഛനും ചേര്‍ന്നിട്ടാണ്‌. ഒരു പുരുഷനും പ്രകൃതിയും ചേര്‍ന്നിട്ടാണ്‌. ഏതു സൃഷ്ടമാകുന്നതിനും അതിന്‍റെ ബീജത്തില്‍…

ദീപാരാധന സമയത്തും പൂജാവേളയിലും ക്ഷേത്രത്തില്‍ മണി മുഴക്കുന്നതിന്റെ ഐതിഹ്യം 

Posted by - May 31, 2018, 09:05 am IST 0
ദീപാരാധന സമയത്തും പൂജാവേളയിലും ക്ഷേത്രത്തില്‍ മണി മുഴക്കാറുണ്ട്. ഒരു ആചാരം എന്നനിലയില്‍ ഇങ്ങനെ ചെയ്യുന്നു എന്നതിനപ്പുറം ശാസ്ത്രീയമായ ചില കാരണങ്ങളാണ് ക്ഷേത്രത്തില്‍ മണി അടിക്കുന്നതിനു പിന്നിലുളളത്. മണിമുഴക്കുമ്പോള്‍…

ഈസ്റ്റർ ആശംസകൾ 

Posted by - Apr 1, 2018, 09:10 am IST 0
മീഡിയഐ യുടെ  ഈസ്റ്റർ ആശംസകൾ  യേശുദേവൻ ഉയർത്തെഴുനേറ്റപോലെ മീഡിയഐയുടെ വായനക്കാരിൽ സ്നേഹവും കരുണയും ഉണ്ടാവട്ടെ

അനന്തേശ്വര വിനായക ക്ഷേത്രം

Posted by - Apr 16, 2018, 07:04 am IST 0
അനന്തേശ്വര വിനായക ക്ഷേത്രം മധുർ ക്ഷേത്രം കാസർഗോഡ് പട്ടണത്തിൽനിന്നും 8 കിലോമീറ്റർഅകലെയാണ്. ചന്ദ്രഗിരിപ്പുഴയുടെപോഷകനദിയായ പയസ്വിനിപ്പുഴയുടെ കരയിലാണ്ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.മധൂർ ശ്രീ മദനന്തേശ്വര സിദ്ധിവിനായ കക്ഷേത്രം ഒരുശിവക്ഷേത്രമാണെങ്കിലും ഗണപതിയുടെപേരിൽ…

Leave a comment