മസ്തിഷ്ക്കത്തിലുണ്ടായ രക്തസ്രാവത്തെ തുടർന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ അലക്‌സ് ഫെർഗൂസൻ സാൽഫോർഡ് ആശുപത്രിയിൽ പ്രവേശിച്ചിരിക്കുകയാണ്. രക്തസ്രാവത്തെ തുടർന്ന് ഗുരുതരാവസ്ഥയിൽ കഴിയുന്ന അദ്ദേഹത്തെ ശാസ്ത്രക്രിയയ്ക്ക് വിധേയമാക്കും എന്നാണ് റിപ്പോർട്ട്.
1986 മുതലാണ് അദ്ദേഹം മാഞ്ചസ്റ്റർ യുണൈറ്റഡിനെ പരിശീലിപ്പിക്കുന്നത്. 26 വർഷം മാഞ്ചസ്റ്റർ യുണൈറ്റഡിനെ പരിശീലിപ്പിക്കുക വഴി 13 പ്രീമിയർ ലീഗ് കിരീടം ഉൾപ്പെടെ 38 ട്രോഫികളിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കി.