ആരാധകനെ കഴുത്തറുക്കുമെന്ന് തുര്‍ക്കി ക്യാപ്റ്റന്റെ ഭീഷണി

232 0

ആരാധകനെ കഴുത്തറുക്കുമെന്ന് തുര്‍ക്കി ക്യാപ്റ്റന്റെ ഭീഷണി. മത്സരം നടക്കുന്നതിനിടെ ഗ്യാലറിയില്‍ ഉണ്ടായിരുന്ന തന്റെ പിതാവിനെ ആരാധകര്‍ അക്രമിച്ചു എന്ന് തെറ്റിദ്ധരിച്ച്‌ ചെങ്ക് ടൗസണ്‍ രോഷാകുലനായതാണ് ചുവപ്പ് കാര്‍ഡില്‍ ചെന്നവസാനിച്ചത്. ഗ്യാലറിയില്‍ ടൗസന്റെ പിതാവിനടുത്ത് ഉണ്ടായിരുന്ന ആരാധകന്‍ ഗ്രൗണ്ടിലേക്ക് തീപന്തം വലിച്ചെറിയാന്‍ ശ്രമിച്ചത് ക്യാപ്റ്റന്റെ പിതാവ് തടയുകയായിരുന്നു. 

എന്നാല്‍ അത് ആരാധകന്‍ തന്റെ പിതാവിനെ അക്രമിച്ചതാണെന്ന് ടൗസണ്‍ തെറ്റിദ്ധരിച്ചു. തുടര്‍ന്ന് ഗ്യാലറിയിലേക്ക് കയറാന്‍ ശ്രമിക്കുകയും ആരാധകനെ കഴുത്തറുക്കുമെന്ന് ആംഗ്യം കാണിക്കുകയും ചെയ്ത ക്യാപ്റ്റനെ റഫറി ചുവപ്പ് കാര്‍ഡ് കാട്ടി പുറത്താക്കുകയായിരുന്നു. പൊതുവെ ശാന്തനായ ടൗസണെ ഇന്നലെ ഇരുടീമിലെയും കളിക്കാര്‍ പിടിച്ച്‌ വെച്ചിട്ടും രോഷം അടങ്ങിയില്ല. എന്തായാലും വിലക്ക് ഈ ചുവപ്പ് കാര്‍ഡില്‍ അവസാനിച്ചേക്കില്ല. തുര്‍ക്കി ഫുട്ബോള്‍ അസോസിയേഷനും ടൗസണെതിരെ ശിക്ഷാ നടപടി പ്രഖ്യാപിച്ചേക്കാം.
 

Related Post

പതിനാറ് സ്വർണം നേടി ഇന്ത്യ വീണ്ടും 

Posted by - Apr 13, 2018, 11:44 am IST 0
പതിനാറ് സ്വർണം നേടി ഇന്ത്യ വീണ്ടും  റെക്കോർഡോടുകൂടി 25 മീറ്റർ റാപ്പിഡ് ഫയർ പിസ്റ്റളിൽ അനീഷ് ഭൻവാല സ്വർണം നേടി ഇതോടെ കോമൺ വെൽത്ത് ഗെയിംസിൽ ഇന്ത്യക്ക്…

റഷ്യയ്ക്ക് കായികരംഗത്ത് നാലു വര്‍ഷത്തെ വിലക്ക്

Posted by - Dec 9, 2019, 05:51 pm IST 0
മോസ്‌ക്കോ: റഷ്യയ്ക്ക് കായികരംഗത്ത് നാലു വര്‍ഷത്തെ വിലക്ക്. കായികതാരങ്ങളുടെ ഉത്തേജ മരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട ലബോറട്ടറി ഫലങ്ങളില്‍ കൃത്രിമം കാട്ടിയെന്ന കാരണം  കാണിച്ചാണ് വേള്‍ഡ് ആന്റി ഡോപിങ്…

ദേശീയ വനിതാ നീന്തല്‍താരം ആത്മഹത്യ ചെയ്തു 

Posted by - May 1, 2018, 07:55 am IST 0
കോല്‍ക്കത്ത: ദേശീയ വനിതാ നീന്തല്‍താരം മൗപ്രിയ മിത്ര (16) ജീവനൊടുക്കി. പത്താം ക്ലാസ് വിദ്യാര്‍ഥിയാണ് മൗപ്രിയ. തിങ്കളാഴ്ച രാവിലെ മൗപ്രിയ പിതാവിനൊപ്പം ചിന്‍സുര നീന്തല്‍ ക്ലബില്‍ പോയിവന്നതിനു…

ഐപിഎല്ലിൽ ഇന്ന് ചെന്നൈ-പഞ്ചാബ് പോരാട്ടം

Posted by - Apr 6, 2019, 01:34 pm IST 0
ചെന്നൈ: ഐപിഎല്ലിൽ ഇന്ന് നിലവിലെ ചാമ്പ്യൻമാരായ ചെന്നൈ സൂപ്പ‍ർ കിംഗ്സ് വൈകിട്ട് നാലിന് കിംഗ്സ് ഇലവൻ പഞ്ചാബിനെ നേരിടും. ചെന്നൈയുടെ ഹോം ഗ്രൗണ്ടായ ചെപ്പോക്ക് സ്റ്റേഡിയത്തിൽ ആണ്…

റയല്‍ മാഡ്രിഡ്​ പരിശീലകസ്ഥാനം സിദാന്‍ രാജിവെച്ചു

Posted by - May 31, 2018, 05:14 pm IST 0
റയല്‍ മാഡ്രിഡ്​ പരിശീലകസ്ഥാനം സിദാന്‍ രാജിവെച്ചു. ഈ സീസണ്‍ തുടക്കത്തില്‍ ല ലീഗെയില്‍ തിരിച്ചടി നേരിട്ടപ്പോള്‍ സിദാന്‍ രാജി വെക്കും എന്ന അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ചാമ്പ്യന്‍സ് ലീഗിലെ…

Leave a comment