ചെന്നൈ: ചെന്നൈ സൂപ്പര്‍ കിംഗ്സ് ആരാധകര്‍ക്ക് 'തല'യാണ് എം എസ് ധോണി. ഐപിഎല്ലില്‍ ഡല്‍ഹി കാപിറ്റല്‍സിന് എതിരായ മത്സരശേഷം ആരാധകര്‍ക്ക് തലയുടെ വക ചില അപ്രതീക്ഷിത സമ്മാനങ്ങളുണ്ടായിരുന്നു.
മത്സരശേഷം ആരാധകര്‍ക്ക് ധോണി നന്ദി അറിയിച്ചു. തല എന്ന വിശേഷണം 'വെരി സ്പെഷ്യല്‍' എന്നാണ് ധോണി പറഞ്ഞത്. തമിഴ്നാട്ടില്‍ എവിടെ ചെന്നാലും തന്നെ തല എന്നാണ് വിളിക്കുന്നതെന്നും ധോണി വെളിപ്പെടുത്തി. ഡല്‍ഹിയെ കീഴടക്കി സഹതാരങ്ങള്‍ക്കൊപ്പം മൈതാനം ചുറ്റിയ ധോണി ആരാധകര്‍ക്ക് തന്റെ കയ്യൊപ്പിട്ട ടെന്നീസ് ബോളുകളും ജഴ്സികളും സമ്മാനമായി നല്‍കി.
ഇതിനേക്കാളേറെ ചെപ്പോക്കില്‍ കയ്യടി വാങ്ങിയത് ധോണിയുടെ മറ്റൊരു പ്രവര്‍ത്തിക്കാണ്. ചെപ്പോക്ക് ഗ്രൗണ്ട് സ്റ്റാഫുകളെ നേരില്‍കണ്ട ധോണി അവര്‍ക്ക് ഉപഹാരങ്ങള്‍ സമ്മാനിക്കുകയും ചെയ്തു.