ഇടിക്കൂട്ടിൽ സ്വർണവുമായി മേരി കോം
കോമൺവെൽത്ത് ഗെയിംസിൽ ബോക്സിങ്ങിൽ ഇന്ത്യയുടെ മേരി കോം സ്വർണം നേടി. വനിതകളുടെ 45-48 കിലോഗ്രാം വിഭാഗത്തിൽ അയർലൻഡ് താരം ക്രിസ്റ്റീന ഓക്കുഹരയെ പരാചയപെടുത്തിയാണ് മേരി കോം സ്വർണം നേടിയത്. ഇതോടെ കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യ 18 സ്വർണം നേടി.
ഇനി നടക്കാനിരിക്കുന്ന ബോക്സിങ് മത്സരത്തിൽ 5 ഇന്ത്യൻ താരങ്ങൾകുടി കലാശ പോരാട്ടത്തിനിറങ്ങുന്നുണ്ട്. അമിത്,ഗൗരവ് സോളങ്കി, മനീഷ് കൗശിക്ക്, വികാസ് കൃഷാൻ, സതീഷ് കുമാർ എന്നിവരാണ് ഇടിക്കൂട്ടിൽ ഇനിയുള്ള ഇന്ത്യൻ പ്രതീക്ഷ.
