ഐപിഎല്ലിൽ ഇന്ന് ചെന്നൈ-പഞ്ചാബ് പോരാട്ടം

250 0

ചെന്നൈ: ഐപിഎല്ലിൽ ഇന്ന് നിലവിലെ ചാമ്പ്യൻമാരായ ചെന്നൈ സൂപ്പ‍ർ കിംഗ്സ് വൈകിട്ട് നാലിന് കിംഗ്സ് ഇലവൻ പഞ്ചാബിനെ നേരിടും. ചെന്നൈയുടെ ഹോം ഗ്രൗണ്ടായ ചെപ്പോക്ക് സ്റ്റേഡിയത്തിൽ ആണ് മത്സരം. പഞ്ചാബും ചെന്നൈയും നാല് കളിയിൽ മൂന്നിലും ജയിച്ചു.

വാട്സൺ, റെയ്ന, റായ്ഡു, താഹിർ തുടങ്ങിയവരുടെ പരിചയസമ്പത്താണ് ധോണി നയിക്കുന്ന ചെന്നൈയുടെ കരുത്ത്. മുംബൈയ്ക്കെതിരായ മത്സരത്തിൽ പരുക്കേറ്റ ഡ്വെയ്‌ൻ ബ്രാവോയ്ക്ക് രണ്ടാഴ്ച കളിക്കാനാവാത്തത് ചെന്നൈയ്ക്ക് തിരിച്ചടിയാവും. 

കെ എൽ രാഹുൽ, മായങ്ക് അഗർവാൾ, സാം കറൺ തുടങ്ങിയവരിലാണ് അശ്വിൻ നയിക്കുന്ന പഞ്ചാബിന്‍റെ പ്രതീക്ഷ. ഗെയ്‌ല്‍ ഇന്ന് കളിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇരുടീമും 19 കളിയിൽ ഏറ്റുമുട്ടിയിട്ടുണ്ട്. പതിനൊന്നിൽ ചെന്നൈയും എട്ടിൽ പഞ്ചാബും ജയിച്ചു.

Related Post

റെക്കോര്‍ഡ് നേട്ടവുമായി പ്ലേ ഓഫിലേക്ക് കടന്ന് ചെന്നൈ സൂപ്പര്‍ കിംഗ്സ്  

Posted by - Apr 28, 2019, 03:34 pm IST 0
ജയ്പൂര്‍: ഐപിഎല്‍ 12-ാം എഡിഷനില്‍ പ്ലേ ഓഫിലെത്തുന്ന ആദ്യ ടീമായി ചെന്നൈ സൂപ്പര്‍ കിംഗ്സ്.  ഇതോടെ കളിച്ച എല്ലാ സീസണുകളിലും ( 10) പ്ലേ ഓഫിലെത്തിയ ഏക…

ഹൈദരാബാദിനെ വീഴ്ത്തി മുംബൈ ഇന്ത്യന്‍സ് പ്ലേ ഓഫില്‍  

Posted by - May 3, 2019, 02:47 pm IST 0
മുംബൈ: ഐപിഎല്ലില്‍ സൂപ്പര്‍ ഓവറിലേക്ക് നീണ്ട ആവേശപ്പോരാട്ടത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ വീഴ്ത്തി മുംബൈ ഇന്ത്യന്‍സ് പ്ലേ ഓഫില്‍. സൂപ്പര്‍ ഓവറില്‍ ഒമ്പത് റണ്‍സായിരുന്നു മുംബൈക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്.…

ചാമ്പ്യന്‍സ് ലീഗ് കിരീടത്തില്‍ മുത്തമിട്ട് റയല്‍

Posted by - May 27, 2018, 07:20 am IST 0
ചാമ്പ്യന്‍സ് ലീഗില്‍ റയലിന് ഹാട്രിക് കിരീടം. ലിവര്‍പൂളിനെ 1നെതിരെ 3ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് റയലിന്‍റെ ഹാട്രിക് കിരീടനേട്ടം. സബ്സ്റ്റിറ്റ്യൂട്ടായി ഇറങ്ങി ഇരട്ട ഗോള്‍ നേടിയ ഗാരത് ബെയിലായിരുന്നു ഫൈനലില്‍ റയലിന്‍റെ…

ഏഷ്യാകപ്പ്: ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം 

Posted by - Sep 22, 2018, 06:44 am IST 0
ദുബായ്: ഏഷ്യാകപ്പ് സൂപ്പര്‍ ഫോര്‍ റൗണ്ടിലെ ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യയ്ക്ക് ഏഴ് വിക്കറ്റിന്റെ മിന്നും ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശ് 49.1 ഓവറില്‍ 173…

ഇടിക്കൂട്ടിൽ സ്വർണവുമായി മേരി കോം 

Posted by - Apr 14, 2018, 09:11 am IST 0
ഇടിക്കൂട്ടിൽ സ്വർണവുമായി മേരി കോം  കോമൺവെൽത്ത് ഗെയിംസിൽ ബോക്സിങ്ങിൽ ഇന്ത്യയുടെ മേരി കോം സ്വർണം നേടി. വനിതകളുടെ 45-48 കിലോഗ്രാം വിഭാഗത്തിൽ അയർലൻഡ് താരം ക്രിസ്റ്റീന ഓക്കുഹരയെ…

Leave a comment