ഐപിഎല്ലിൽ ഇന്ന് ചെന്നൈ – രാജസ്ഥാൻ പോരാട്ടം

190 0

ജയ്പൂര്‍: ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സ് ഇന്ന് രാജസ്ഥാൻ റോയൽസിനെ നേരിടും. രാത്രി എട്ടിന് ജയ്പൂരിലാണ് മത്സരം. ആറ് കളിയിൽ അഞ്ചിലും ജയിച്ച് ലീഗിൽ ഒന്നാം സ്ഥാനത്താണ് ധോണിയുടെ ചെന്നൈ.

പരിചയസമ്പന്നരായ താരനിരയാണ് ചെന്നൈയുടെ കരുത്ത്. ബാറ്റിംഗിലും ബൗളിംഗിലും ചെന്നൈ താരങ്ങൾ ഉഗ്രൻ ഫോമിലാണ്. അ‍ഞ്ച് കളിയിൽ ഒറ്റ ജയം മാത്രമുള്ള രാജസ്ഥൻ ലീഗിൽ ഏഴാം സ്ഥാനത്താണ്. സഞ്ജു സാംസൺ പരുക്കിൽ നിന്ന് മോചിതനാവാത്തത് രാജസ്ഥാന് തിരിച്ചടിയാവും.

ഈ സീസണിലെ ആദ്യ സെഞ്ച്വറി നേടിയ താരമാണ് സഞ്ജു. ക്യാപ്റ്റൻ അജിങ്ക്യ രഹാനെ, രാഹുൽ ത്രിപാഠി, ബെൻ സ്റ്റോക്സ് എന്നിവരുടെ പ്രകടനവും തൃപ്തികരമല്ല. ഇരുടീമും 21 തവണ ഏറ്റുമുട്ടിയിട്ടുണ്ട്.  ചെന്നൈ 13ലും രാജസ്ഥാൻ എട്ടിലും ജയിച്ചു.

Related Post

റോയല്‍ ചലഞ്ചേഴ്‌സിനെതിരെ സണ്‍റൈസേഴ്‌സിന് 118 റണ്‍സിന്‍റെ ആധികാരിക ജയം

Posted by - Apr 1, 2019, 03:26 pm IST 0
ഹൈദരാബാദ്:  റോയല്‍ ചലഞ്ചേഴ്‌സിനെതിരെ സണ്‍റൈസേഴ്‌സിന് 118 റണ്‍സിന്‍റെ ആധികാരിക ജയം.  232 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന റോയല്‍ ചലഞ്ചേഴ്‌സിന്‍റെ ഇന്നിംഗ്‌സ് 19.5 ഓവറില്‍ 113ല്‍ അവസാനിച്ചു. മുഹമ്മദ് നബി നാല്…

കൊറോണ വൈറസ് ഭീഷണിയെത്തുടര്‍ന്ന് ഇന്ത്യന്‍ വനിതാ ഹോക്കി ടീമിന്റെ  ചൈനീസ് പര്യടനം റദ്ദാക്കി

Posted by - Feb 7, 2020, 04:37 pm IST 0
ബെയ്ജിങ്: കൊറോണ വൈറസ് ഭീഷണിയെത്തുടര്‍ന്ന് ഇന്ത്യന്‍ വനിതാ ഹോക്കി ടീമിന്റെ മാര്‍ച്ച് 14 മുതല്‍ 25 വരെ നടത്താനിരുന്ന ചൈനീസ് പര്യടനം റദ്ദാക്കി. ടോക്യോ ഒളിമ്പിക്‌സിന്റെ മുന്നൊരുക്കത്തിന്റെ…

ഹൈദരാബാദിനെതിരെ ഡല്‍ഹി കാപിറ്റല്‍സിന് 39 റണ്‍സ് വിജയം 

Posted by - Apr 15, 2019, 04:59 pm IST 0
ഹൈദരാബാദ്: ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ ഡല്‍ഹി കാപിറ്റല്‍സിന് 39 റണ്‍സ് വിജയം.  ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഡല്‍ഹി നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍…

രാജസ്ഥാന്‍ റോയല്‍സിനെതിരെ  നൈറ്റ് റൈഡേഴ്‌സിന് എട്ട് വിക്കറ്റ്  ജയം

Posted by - Apr 8, 2019, 04:09 pm IST 0
ജയ്‌പൂര്‍: നരൈയ്‌ന്‍- ലിന്‍ വെടിക്കെട്ടില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് എട്ട് വിക്കറ്റിന്‍റെ വമ്പന്‍ ജയം. രാജസ്ഥാന്‍ ബൗളര്‍മാര്‍ അടിവാങ്ങിയപ്പോള്‍ 140 റണ്‍സ് വിജയലക്ഷ്യം 13.5 ഓവറില്‍…

ജയത്തോടെ വാര്‍ണര്‍ക്ക് യാത്രയപ്പ് നല്‍കി സണ്‍റൈസേഴ്സ്    

Posted by - Apr 30, 2019, 07:00 pm IST 0
ഹൈദരാബാദ്: ഡേവിഡ് വാര്‍ണര്‍ മുന്നില്‍നിന്നു നയിച്ചപ്പോള്‍ സണ്‍റൈസേഴ്സ് 20 ഓവറില്‍ ആറു വിക്കറ്റിന് 212 റണ്‍സ് എടുത്തു. ഡേവിഡ് വാര്‍ണര്‍ക്ക് ജയത്തോടെ സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ യാത്രയപ്പ്. 56…

Leave a comment