വലതു കൈക്കേറ്റ പരിക്കിനെ തുടർന്ന് സൺറൈസേഴ്‌സ് ഹൈദരാബാദ് കളിക്കാരൻ ബില്ലി സ്റ്റാൻലെക് പുറത്ത്. വലതുകൈയിലെ വിരലിനു പൊട്ടൽ സംഭവിച്ചത് കാരണമാണ് ഈ ഓസ്‌ട്രേലിയൻ കളിക്കാരന് കളി നഷ്ടമാകുന്നത്.
ഫാസ്റ്റ് ബൗളറായ ബില്ലി സ്റ്റാൻലെകിന് കഴിഞ്ഞ ഞായറാഴ്ച ചെന്നൈക്കെതിരെ കളിച്ചപ്പോഴാണ് അപകടം സംഭവിച്ചത്. തുടർചികിത്സയ്ക്കായി ബില്ലി സ്റ്റാൻലെക് ഓസ്ട്രലിയിലേക്ക് തിരിക്കും എന്നാണ് റിപ്പോർട്ട്.
