ദില്ലി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഡല്‍ഹി കാപിറ്റല്‍സിനെതിരെ സണ്‍റൈസേഴ്സ് ഹൈദരാബാദിന് അഞ്ച് വിക്കറ്റ് വിജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഡല്‍ഹി നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 129 റണ്‍സ് നേടി. മറുപടി ബാറ്റിങ് ആരംഭിച്ച സണ്‍റൈസേഴ്‌സ് 18.3 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 48 റണ്‍സ് നേടിയ ജോണി ബെയര്‍സ്‌റ്റോയാണ് ഹൈദരാബാദിന്റെ ടോപ് സ്‌കോറര്‍.
വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഹൈദരാബാദിന് തകര്‍പ്പന്‍ തുടക്കമാണ് ഡേവിഡ് വാര്‍ണര്‍- ജോണി ബെയര്‍സ്‌റ്റോ സഖ്യം സമ്മാനിച്ചത്. ഓപ്പണിങ് വിക്കറ്റിൽ അവർ 64 റണ്‍സ് കൂട്ടിച്ചേര്‍ത്തു.വാര്‍ണര്‍ (10) പുറത്തായെങ്കിലും ബെയര്‍സ്‌റ്റോയുടെ ഇന്നിങ്‌സ് ഹൈദരാബാദിന് തുണയായി.
നേരത്തെ, ഡല്‍ഹി കാപിറ്റല്‍സിന് നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 129 റണ്‍സെടുക്കാന്‍ മാത്രമാണ് സാധിച്ചത്. 41 പന്തില്‍ 43 റണ്‍സെടുത്ത ക്യാപ്റ്റന്‍ ശ്രേയസ് അയ്യരൊഴികെ മറ്റാര്‍ക്കും തിളങ്ങാന്‍ സാധിച്ചില്ല. രണ്ട് വീതം വിക്കറ്റ് വീഴ്ത്തിയ ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് നബി, സിദ്ധാര്‍ത്ഥ് കൗള്‍ എന്നിവരാണ് ഡല്‍ഹിയെ തകര്‍ത്തത്.