കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് വീണ്ടും സ്വർണം
കോമൺവെൽത്ത് ഗെയിംസിൽ 10 മീറ്റർ എയർ പിസ്റ്റൾ വിഭാഗത്തിൽ ഇന്ത്യയുടെ ജിത്തു റായ് റെക്കോർഡോടെ സ്വർണം നേടി ഇന്ത്യക്ക് അഭിമാനമായി. ഇതോടെ കോമൺവെൽത് ഗെയിംസിൽ ഇന്ത്യ 8 സ്വർണം നേടി ഗെയിംസിൽ നാലാം സ്ഥാനത് തുടരുകയാണ്. ഇതേ ഇനത്തിൽ തന്നെ ഇന്ത്യയുടെ ഓം പ്രകാശ് വെങ്കലം നേടിയത് ഇരട്ടി മധുരമായ്.
