കോലിയുടെ ക്യാപ്റ്റന്‍സിയേക്കുറിച്ച് സംശയങ്ങള്‍ ഉയര്‍ത്തി സുനില്‍ ഗവാസ്‌കര്‍

191 0

കോലിയുടെ ക്യാപ്റ്റന്‍സിയേക്കുറിച്ച് സംശയങ്ങള്‍ ഉയര്‍ത്തി സുനില്‍ ഗവാസ്‌കര്‍. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര പരാജയപ്പെട്ടതോടെയാണ് കോലിയുടെ ക്യാപ്റ്റന്‍സിയേക്കുറിച്ച് സംശയങ്ങള്‍ ഉയരുന്നതെന്ന് സുനില്‍ ഗവാസ്‌കര്‍ പറഞ്ഞു. വ്യക്തിഗതമായി പ്രകടനങ്ങള്‍ ഉണ്ടാകുന്നുണ്ടെങ്കിലും ക്യാപ്റ്റന്‍ എന്ന നിലയില്‍ കോലി പരാജയപ്പെടുന്നത് അദ്ദേഹം ചൂണ്ടിക്കാട്ടി. കോലി ക്യാപ്റ്റന്‍ സ്ഥാനത്ത് എത്തുന്നതോടെ ടീം അംഗങ്ങളില്‍ വലിയ ഊര്‍ജ്ജം ഉണ്ടാകുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. 

ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലേക്കുള്ള പര്യടനമാണ് വെല്ലുവിളി എന്നും കരുതിപ്പോന്നു. ഇവിടെയെല്ലാം നമ്മള്‍ തീര്‍ത്തും നിരാശപ്പെടുത്തി എന്നതാണ് സത്യം. അതുകൊണ്ടുതന്നെ കോലിയുടെ ക്യാപ്റ്റന്‍സിയിലും സംശയമുയരുന്നുവെന്നും ഗാവസ്‌കര്‍ ചൂണ്ടിക്കാട്ടി. കൂടാതെ 'ധോണിയില്‍നിന്നും നായക സ്ഥാനം ഏറ്റെടുക്കുമ്പോള്‍ വ്യത്യസ്തമായ ഒരു ടീമിനെയാണ് ഏവരും പ്രതീക്ഷിച്ചത്. അക്രമണോത്സുക ശൈലിയാണ് കോലിയുടേത്. അതിനാല്‍ത്തന്നെ ടീമിനും ആ ശൈലി ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ', ഗാവസ്‌കര്‍ പറഞ്ഞു.
 

Related Post

കോമൺവെൽത്ത് : ഇന്ത്യക്ക് നാലാമത് സ്വർണം

Posted by - Apr 8, 2018, 05:38 am IST 0
കോമൺവെൽത്ത് : ഇന്ത്യക്ക് നാലാമത് സ്വർണം  കോമൺവെൽത്ത് ഗെയിംസിൽ 85 കിലോ വിഭാഗത്തിൽ അകെ 338 കിലോ ഉയർത്തി ഇന്ത്യയുടെ രഗല വെങ്കട് രാഹുൽ ഇന്ത്യക്ക് അഭിമാനമായി.…

ജയത്തോടെ വാര്‍ണര്‍ക്ക് യാത്രയപ്പ് നല്‍കി സണ്‍റൈസേഴ്സ്    

Posted by - Apr 30, 2019, 07:00 pm IST 0
ഹൈദരാബാദ്: ഡേവിഡ് വാര്‍ണര്‍ മുന്നില്‍നിന്നു നയിച്ചപ്പോള്‍ സണ്‍റൈസേഴ്സ് 20 ഓവറില്‍ ആറു വിക്കറ്റിന് 212 റണ്‍സ് എടുത്തു. ഡേവിഡ് വാര്‍ണര്‍ക്ക് ജയത്തോടെ സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ യാത്രയപ്പ്. 56…

കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് വീണ്ടും സ്വർണം 

Posted by - Apr 9, 2018, 10:33 am IST 0
കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് വീണ്ടും സ്വർണം  കോമൺവെൽത്ത് ഗെയിംസിൽ 10 മീറ്റർ എയർ പിസ്റ്റൾ വിഭാഗത്തിൽ ഇന്ത്യയുടെ ജിത്തു റായ് റെക്കോർഡോടെ സ്വർണം നേടി ഇന്ത്യക്ക് അഭിമാനമായി.…

ഐപിഎല്ലിൽ ഇന്ന് ചെന്നൈ-പഞ്ചാബ് പോരാട്ടം

Posted by - Apr 6, 2019, 01:34 pm IST 0
ചെന്നൈ: ഐപിഎല്ലിൽ ഇന്ന് നിലവിലെ ചാമ്പ്യൻമാരായ ചെന്നൈ സൂപ്പ‍ർ കിംഗ്സ് വൈകിട്ട് നാലിന് കിംഗ്സ് ഇലവൻ പഞ്ചാബിനെ നേരിടും. ചെന്നൈയുടെ ഹോം ഗ്രൗണ്ടായ ചെപ്പോക്ക് സ്റ്റേഡിയത്തിൽ ആണ്…

സെയ്മിന്‍ലെന്‍ ഡൊംഗല്‍ ബ്ലാസ്റ്റേഴ്സ് വിട്ടു  

Posted by - May 23, 2019, 07:12 am IST 0
ഫത്തോഡ: ഐ.എസ്.എല്ലിന്റെ പുതിയ സീസണ്‍ ആരംഭിക്കാന്‍ മാസങ്ങള്‍ മാത്രം ശേഷിക്കെ പ്രമുഖ താരം സെയ്മിന്‍ലെന്‍ ഡൊംഗല്‍ ടീം വിട്ടു. കഴിഞ്ഞ സീസണിലെ റണ്ണറപ്പായ എഫ്സി ഗോവയിലേക്കാണ് താരം…

Leave a comment