ക്രിക്കറ്റ് കളിക്കവെ മലയാളി യുവാവ് ന്യൂസിലന്റില്‍ മരിച്ചു

178 0

കൊച്ചി: ന്യൂസിലന്റിലെ മൈതാനത്ത് ക്രിക്കറ്റ് കളിക്കവെ കുഴഞ്ഞുവീണു മരിച്ച മലയാളി യുവാവിന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും. വെങ്ങോല കണ്ണിമോളത്ത് ഗംഗാധരന്റെയും വത്സലയുടെയും മകന്‍ ഹരീഷ് (33) ആണ് മരിച്ചത്. കഴിഞ്ഞ രണ്ടിന് പ്രാദേശിക ക്രിക്കറ്റ് മത്സരത്തിനിടെയാണ് ദുരന്തം.

ന്യൂസിലന്റ് സൗത്ത് ഐലന്റിലെ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഗ്രീന്‍ ഐലന്റ് ക്ലബ്ബിനു വേണ്ടി കളിക്കവെയാണ് കുഴഞ്ഞുവീണ് മരിച്ചത്. സ്റ്റേഡിയത്തിലുണ്ടായിരുന്ന വൈദ്യസംഘം രക്ഷാ പ്രവര്‍ത്തനം നടത്തിയെങ്കിലും മൈതാനത്തുതന്നെ മരണം സംഭവിച്ചു.

മികച്ച ഓള്‍റൗണ്ടറായ ഹരീഷ്, ടീമിന്റെ വൈസ് ക്യാപ്റ്റനായിരുന്നു. സതേണ്‍ ഡിസ്ട്രിക്‌ട് ഹെല്‍ത്ത് ബോര്‍ഡിലെ നഴ്‌സ് ചങ്ങാനേശ്ശരി സ്വദേശി നിഷയാണ് ഭാര്യ. അഞ്ച് വര്‍ഷം മുന്‍പാണ് ഹരീഷ് ന്യൂസിലന്റില്‍ എത്തിയത്. ഓട്ടാഗോ ഡെയ്‌ലി ടൈം പ്രസിലെ ജീവനക്കാരനാണ്. 3 വയസ്സുള്ള ഗൗരി എക മകളാണ്. നാളെ പുലര്‍ച്ചെ മൃതദേഹം കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ എത്തിക്കും.

Related Post

ആരാധകര്‍ക്ക് അപ്രതീക്ഷിത സമ്മാനങ്ങള്‍ നല്‍കി ചെന്നൈയുടെ 'തല'  

Posted by - May 2, 2019, 03:28 pm IST 0
ചെന്നൈ: ചെന്നൈ സൂപ്പര്‍ കിംഗ്സ് ആരാധകര്‍ക്ക് 'തല'യാണ് എം എസ് ധോണി. ഐപിഎല്ലില്‍ ഡല്‍ഹി കാപിറ്റല്‍സിന് എതിരായ മത്സരശേഷം ആരാധകര്‍ക്ക് തലയുടെ വക ചില അപ്രതീക്ഷിത സമ്മാനങ്ങളുണ്ടായിരുന്നു.…

മങ്കാദിങ് വിവാദത്തിന് ശേഷം പഞ്ചാബും രാജസ്ഥാനും ഇന്ന് നേര്‍ക്കുനേര്‍

Posted by - Apr 16, 2019, 11:43 am IST 0
മൊഹാലി: ഐപിഎല്ലിൽ കിംഗ്‌സ് ഇലവൻ പഞ്ചാബ് ഇന്ന് രാജസ്ഥാൻ റോയൽസിനെ നേരിടും. രാത്രി എട്ടിന് പഞ്ചാബിന്‍റെ ഹോം ഗ്രൗണ്ടായ മൊഹാലിയിൽ ആണ് മത്സരം. ജയ്‌പൂരിൽ ഏറ്റുമുട്ടിയപ്പോൾ മങ്കാദിങ്…

ഇന്ന് അന്തിമ പോരാട്ടം   

Posted by - Apr 1, 2018, 09:24 am IST 0
ഇന്ന് അന്തിമ പോരാട്ടം    കൊൽക്കത്ത : ബംഗാളി നെതിരെ  കുതിച്ചു ചാടാൻ കേരളം തയ്യാറായി കഴിഞ്ഞു. ഇത്തവണ കപിൽ മുത്ത മിടാനുള്ള കരുത്ത് കേരളത്തിന്  നൽകി…

ജൂൺവരെ ക്രിക്കറ്റിന് വിലക്ക്

Posted by - Mar 27, 2020, 02:46 pm IST 0
രാജ്യാന്തര ക്രിക്കറ്റ്‌ കൗൺസിലിന്റെ (ഐസിസി) എല്ലാ ലോകകപ്പ്‌ യോഗ്യതാ മത്സരങ്ങളും ജൂൺ 30 വരെ തത്ക്കാലം മാറ്റിവച്ചു.  ഇതോടെ ജൂൺവരെ ലോക ക്രിക്കറ്റിൽ ഒരു മത്സരവും നടക്കില്ലെന്ന്‌…

മുന്‍ പാക് താരത്തിന് ഇന്ത്യയുടെ സഹായഹസ്തം 

Posted by - Apr 28, 2018, 02:18 pm IST 0
ദില്ലി: ഇന്ത്യയിൽ മുന്‍ പാക്കിസ്ഥാന്‍ ഹോക്കി താരത്തിന് സൗജന്യ ഹൃദയ ശസ്ത്രക്രിയ വാഗ്ദാനം ചെയ്തു. പാക്കിസ്ഥാന്റെ ഏറ്റവും മികച്ച ഹോക്കി താരങ്ങളിലൊരാളായ മന്‍സൂര്‍ അഹമ്മദിനാണ് സൗജന്യ ശാസ്ത്രക്രിയ…

Leave a comment