ഡല്‍ഹിയില്‍ ഐപിഎല്‍ വാതുവെപ്പ് സംഘം അറസ്റ്റില്‍. നാലുപേരാണ് അറസ്റ്റിലായിരിക്കുന്നത്. സ്ഥലത്തെ വീട് കേന്ദ്രീകരിച്ചാണ് വാതുവെപ്പ് നടന്നിരുന്നത്. ഈ വീട് പൊലീസ് റെയ്ഡ് ചെയ്തു. എട്ട് മൊബൈല്‍ ഫോണുകള്‍, എല്‍സിഡി ടിവി, ലാപ്‌ടോപ്പ്, രണ്ട് രജിസ്റ്റര്‍, സ്ലിപ് എന്നിവ പിടിച്ചെടുത്തു. ഗോകാല്‍പുരിയിലെ ചാന്ദ്ബാഗില്‍ നിന്നാണ് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തത്.
