ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ട്വന്‍റി 20യില്‍ ഡൽഹി ക്യാപിറ്റൽസിനെ ആറു വിക്കറ്റിനു തകർത്ത് ചെന്നൈ സൂപ്പർ കിംഗ്സ് രണ്ടാം ജയം സ്വന്തമാക്കി.ഡൽഹി ഉയർത്തിയ 148 റണ്‍സിന്‍റെ വിജയലക്ഷ്യം രണ്ടു പന്ത് ബാക്കി നിൽക്കേ ധോണിയും കൂട്ടരും മറികടന്നു.
സ്കോർ: ഡൽഹി: 147/6 ചെന്നൈ: 19.4 ഓവറിൽ 150/4
44 റൺസുമായി വാട്സൺ മുന്നിൽനിന്നു നയിച്ചപ്പോൾ ധോണി (32), റെയ്ന (30), കേദാർ ജാദവ് (27) എന്നിവരുടെ പിന്തുണകൂടി ചേർന്നതോടെ ചെന്നൈ വിജയം എളുപ്പമായി.
ഡൽഹിക്കായി അമിത് മിശ്ര രണ്ടു വിക്കറ്റ് വീഴ്ത്തിയപ്പോൾ ഇഷാന്ത് ശർമയും റബാദയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ഉദ്ഘാടന മത്സരത്തിലെ പോലെതന്നെ ചെന്നൈ ബൗളര്‍മാര്‍ ബൗളിംഗില്‍ തിളങ്ങി. 12-ാം സീസണില്‍ ആദ്യമായി 200 റണ്‍സ് കടന്ന ഡല്‍ഹിയെ മികച്ച ബൗളിംഗിലൂടെ ചെന്നൈ പിടിച്ചിട്ടു.
അര്‍ധ സെഞ്ചുറി നേടിയ ശിഖര്‍ ധവാന്‍റെ (51) മികവിലാണ് ഡല്‍ഹി 20 ഓവറില്‍ ആറു വിക്കറ്റിന് 147 റണ്‍സ് നേടിയത്. മുംബൈ ഇന്ത്യന്‍സിനെതിരേ തകര്‍പ്പന്‍ ബാറ്റിംഗ് നടത്തിയ ഋഷഭ് പന്തിന് ഇത്തവണ കൂടുതല്‍ നേരം ക്രീസില്‍ നില്‍ക്കാനായില്ല.