കോല്‍ക്കത്ത: ദേശീയ വനിതാ നീന്തല്‍താരം മൗപ്രിയ മിത്ര (16) ജീവനൊടുക്കി. പത്താം ക്ലാസ് വിദ്യാര്‍ഥിയാണ് മൗപ്രിയ. തിങ്കളാഴ്ച രാവിലെ മൗപ്രിയ പിതാവിനൊപ്പം ചിന്‍സുര നീന്തല്‍ ക്ലബില്‍ പോയിവന്നതിനു ശേഷമാണ് സംഭവം. പശ്ചിമ ബംഗാളിലെ ഹൂഗ്ലിയില്‍ സ്വവസതിയിലാണ് താരം തൂങ്ങിമരിച്ചത്. വീട്ടില്‍നിന്നും പൊലീസ് ആത്മഹത്യാകുറിപ്പ് കണ്ടെത്തിയിട്ടുണ്ട്.
