പാണ്ഡ്യയെയും രാഹുലിനെയും മത്സരങ്ങളില്‍ പങ്കെടുക്കുവാന്‍ അനുവദിക്കണമെന്ന് സികെ ഖന്ന

217 0

അന്വേഷണം നടക്കുന്നതിനിടെ വിവാദ താരങ്ങളായ ഹാര്‍ദ്ദിക് പാണ്ഡ്യയെയും കെഎല്‍ രാഹുലിനെയും മത്സരങ്ങളില്‍ പങ്കെടുക്കുവാന്‍ അനുവദിക്കണമെന്ന് പറഞ്ഞ് ബിസിസിഐ ആക്ടിംഗ് പ്രസിഡന്റ് സികെ ഖന്ന. താരങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ സസ്പെന്‍ഷന്‍ പിന്‍വലിക്കണമെന്നാണ് ഖന്നയുടെ ആവശ്യം. അന്വേഷണത്തിനു ശേഷം മാത്രം ശിക്ഷ നടപടി എടുത്താല്‍ മതിയെന്നും അത് വരെ ന്യൂസിലാണ്ട് താരങ്ങള്‍ ഇന്ത്യന്‍ ടീമിനൊപ്പം എത്തുവാന്‍ വേണ്ടത് എത്രയും വേഗം ചെയ്യണമെന്നാണ് ഖന്ന സിഒഎയ്ക്കും ബിസിസിഐ ഭാരവാഹികള്‍ക്കും കത്തെഴുതിയത്.

അവര് തെറ്റ് ചെയ്തു, അതിനുള്ള ശിക്ഷയായി അവരെ ഓസ്ട്രേലിയയില്‍ നിന്ന് മടക്കി വിളിച്ചു. കൂടാതെ അവര്‍ നിരുപാദികം മാപ്പും പറഞ്ഞു കഴിഞ്ഞു. അവരുടെ കരിയറുകള്‍ തുലാസ്സിലാക്കുന്ന നടപടികള്‍ ബിസിസിഐയില്‍ നിന്നുണ്ടാവരുതെന്നും സികെ ഖന്ന കത്തിലെഴുതി. ഖന്നയുടെ അഭിപ്രായത്തോട് യോജിക്കുന്ന നിലപാടാണ് ബിസിസിഐ ആക്ടിംഗ് സെക്രട്ടറി അമിതാഭ് ചൗധരിയും എടുത്തത്.

Related Post

പതിനാല് വർഷത്തെ കാത്തിരിപ്പിനുശേഷം സന്തോഷ് ട്രോഫി കേരളത്തിന്‌

Posted by - Apr 2, 2018, 08:38 am IST 0
സാൾട്ട് ലേക് സ്റ്റേഡിയത്തിൽ ബംഗാളിനെ തോല്പിച്ച് പതിനാല് വർഷങ്ങൾക്കു ശേഷം കേരളം വിജയക്കൊടി പാറിച്ചു. അധികസമയത് ഗേൾ അടിച്ചു സമനിലയിൽ കളിനിന്നു തുടർന്ന് പെനാൽട്ടിൽ കേരളം മധുരമായ്…

ഐപിഎല്ലില്‍ ഇന്ന് ഹൈദരാബാദ്- സൂപ്പര്‍ കിംഗ്‌സ് പോരാട്ടം

Posted by - Apr 17, 2019, 03:49 pm IST 0
ഹൈദരാബാദ്: ഐപിഎല്ലില്‍ ഇന്ന് ദക്ഷിണേന്ത്യന്‍ പോരാട്ടം. സൺറൈസേഴ്സ് ഹൈദരാബാദും ചെന്നൈ സൂപ്പര്‍ കിംഗ്‌സും നേര്‍ക്കുനേര്‍ വരും. ഹൈദരാബാദിൽ രാത്രി എട്ട് മണിക്കാണ് മത്സരം. ഏഴ് കളിയിൽ ആറ്…

ജയത്തോടെ വാര്‍ണര്‍ക്ക് യാത്രയപ്പ് നല്‍കി സണ്‍റൈസേഴ്സ്    

Posted by - Apr 30, 2019, 07:00 pm IST 0
ഹൈദരാബാദ്: ഡേവിഡ് വാര്‍ണര്‍ മുന്നില്‍നിന്നു നയിച്ചപ്പോള്‍ സണ്‍റൈസേഴ്സ് 20 ഓവറില്‍ ആറു വിക്കറ്റിന് 212 റണ്‍സ് എടുത്തു. ഡേവിഡ് വാര്‍ണര്‍ക്ക് ജയത്തോടെ സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ യാത്രയപ്പ്. 56…

ഐപിഎൽൽനിന്നും ബില്ലി സ്റ്റാൻലെക് പുറത്ത് 

Posted by - May 6, 2018, 09:24 am IST 0
വലതു കൈക്കേറ്റ പരിക്കിനെ തുടർന്ന് സൺറൈസേഴ്‌സ് ഹൈദരാബാദ് കളിക്കാരൻ ബില്ലി സ്റ്റാൻലെക് പുറത്ത്. വലതുകൈയിലെ വിരലിനു പൊട്ടൽ സംഭവിച്ചത് കാരണമാണ് ഈ ഓസ്‌ട്രേലിയൻ കളിക്കാരന് കളി നഷ്ടമാകുന്നത്. …

അവസാന ഓവറില്‍ രാജസ്ഥാനെതിരെ ചെന്നൈയ്ക്ക് ജയം

Posted by - Apr 12, 2019, 12:31 pm IST 0
ജയ്പൂര്‍: 20-ാം ഓവറിലെ അവസാന പന്തില്‍ മിച്ചല്‍ സാന്റ്‌നര്‍ നേടിയ സിക്‌സില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ ചെന്നൈ സൂപ്പര്‍ കിങ്‌സിന് വിജയം. ജയ്പൂരില്‍ നടന്ന മത്സരത്തില്‍ നാല് വിക്കറ്റിനായിരുന്നു…

Leave a comment