പുറത്തായ ബ്രസീല്‍ താരങ്ങളെ ചീമൊട്ടയെറിഞ്ഞ് സ്വീകരിച്ച്‌ ആരാധകര്‍ : വീഡിയോ കാണാം 

214 0

പുറത്തായ ബ്രസീല്‍ താരങ്ങളെ ചീമൊട്ടയെറിഞ്ഞ് സ്വീകരിച്ച്‌ ആരാധകര്‍. അര്‍ജന്റീന, ബ്രസീല്‍, സ്‌പെയിന്‍, ജെര്‍മനി തുടങ്ങി നിരവധി ആരാധകരുള്ള ടീമുകളാണ് ഇക്കുറി സെമി പോലും കാണാതെ പുറത്തായത്. ക്വാട്ടറില്‍ തോറ്റ് നാട്ടിലെത്തിയ ബ്രസീല്‍ ടീമിനെ ആരാധകര്‍ സ്വീകരിച്ച രീതിയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലായിരിക്കുന്നത്. 

സംഭവത്തിന്റെ വിഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വന്‍ ഹിറ്റായിരിക്കുകയാണ്. ടീം അംഗങ്ങളുമായി എത്തിയ ബസിന് നേരെ വഴിയരികില്‍ നിന്നിരുന്ന ആരാധകര്‍ മൊട്ട ഉപയോഗിച്ച്‌ എറിയുകയായിരുന്നു. 

കൂടി നിന്നവര്‍ എല്ലാം ബസിന് നേരെ മൊട്ടയെറിഞ്ഞു. ഒടുവില്‍ പോലീസ് എത്തിയാണ് ഇവരെ പിരിച്ചു വിട്ടത്. ബെല്‍ജിയത്തോട് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു ബ്രസീലിന്റെ തോല്‍വി. കഴിഞ്ഞ ലോകകപ്പില്‍ സെമിഫൈനലില്‍ ജെര്‍മനി ബ്രസീലിനെ ഒന്നിനെതിരെ ഏഴ് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയിരുന്നു.

Related Post

ഫിഫ അപ്പീല്‍ കമ്മിറ്റി മുന്‍ അംഗം പി.പി. ലക്ഷ്മണന്‍ അന്തരിച്ചു

Posted by - Apr 30, 2018, 06:33 am IST 0
കണ്ണൂര്‍: ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍ (എ.ഐ.എഫ്.എഫ്) മുന്‍ എക്സിക്യൂട്ടീവ് പ്രസിഡന്റും ഫിഫ അപ്പീല്‍ കമ്മിറ്റി മുന്‍ അംഗവുമായ പി.പി. ലക്ഷ്മണന്‍(83) അന്തരിച്ചു. കണ്ണൂര്‍ എ.കെ.ജി. ആസ്പത്രിയില്‍…

ആരാധകര്‍ക്ക് അപ്രതീക്ഷിത സമ്മാനങ്ങള്‍ നല്‍കി ചെന്നൈയുടെ 'തല'  

Posted by - May 2, 2019, 03:28 pm IST 0
ചെന്നൈ: ചെന്നൈ സൂപ്പര്‍ കിംഗ്സ് ആരാധകര്‍ക്ക് 'തല'യാണ് എം എസ് ധോണി. ഐപിഎല്ലില്‍ ഡല്‍ഹി കാപിറ്റല്‍സിന് എതിരായ മത്സരശേഷം ആരാധകര്‍ക്ക് തലയുടെ വക ചില അപ്രതീക്ഷിത സമ്മാനങ്ങളുണ്ടായിരുന്നു.…

ലോകകപ്പ് ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ച് ഓസ്ട്രേലിയ

Posted by - Apr 15, 2019, 05:03 pm IST 0
സിഡ്‌നി: ഓസ്ട്രേലിയ ലോകകപ്പ് ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. 15 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. 12 മാസത്തെ വിലക്കിനുശേഷം ഡേവിഡ് വാർണറും സ്റ്റീവ് സ്മിത്തും ടീമിൽ തിരിച്ചെത്തി.  എന്നാല്‍…

അര്‍ജന്റീനയുടെ വിജയത്തിനു പിന്നാലെ ഫുട്‌ബോള്‍ ഇതിഹാസം മറഡോണ കുഴഞ്ഞുവീണു

Posted by - Jun 27, 2018, 08:49 am IST 0
സെന്റ് പീറ്റേഴ്‌സബര്‍ഗ്: ഫിഫ ലോക കപ്പില്‍ അര്‍ജന്റീനയുടെ വിജയത്തിനു പിന്നാലെ അര്‍ജന്റീനയുടെ ഫുട്‌ബോള്‍ ഇതിഹാസം മറഡോണ കുഴഞ്ഞുവീണു. ചൊവ്വാഴ്ച രാത്രി നൈജീരിയയ്‌ക്കെതിരായ അര്‍ജന്റീനയുടെ വിജയം ആഘോഷിക്കുന്നതിനിടെയാണ് മറഡോണ…

ഏകദിന റാങ്കിംഗ് പട്ടികയിലേക്ക് പുതിയ അംഗങ്ങള്‍

Posted by - Jun 1, 2018, 01:32 pm IST 0
ഐസിസിയുടെ ഏകദിന റാങ്കിംഗ് പട്ടികയിലേക്ക് പുതിയ അംഗങ്ങള്‍. നിലവില്‍ 12 ടീമുകളുണ്ടായിരുന്ന പട്ടികയിലേക്ക് നാല് പുതിയ ടീമുകളെക്കൂടി ഉള്‍പ്പെടുത്തുകയായിരുന്നു ഐസിസി. നിലവില്‍ 28 പോയിന്റുമായി സ്കോട്‍ലാന്‍ഡ് പതിമൂന്നാം…

Leave a comment