ഫിഫ അപ്പീല്‍ കമ്മിറ്റി മുന്‍ അംഗം പി.പി. ലക്ഷ്മണന്‍ അന്തരിച്ചു

217 0

കണ്ണൂര്‍: ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍ (എ.ഐ.എഫ്.എഫ്) മുന്‍ എക്സിക്യൂട്ടീവ് പ്രസിഡന്റും ഫിഫ അപ്പീല്‍ കമ്മിറ്റി മുന്‍ അംഗവുമായ പി.പി. ലക്ഷ്മണന്‍(83) അന്തരിച്ചു. കണ്ണൂര്‍ എ.കെ.ജി. ആസ്പത്രിയില്‍ തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. ഫിഫ അപ്പീല്‍ കമ്മിറ്റി അംഗമാകുന്ന ആദ്യ ഇന്ത്യക്കാരനാണ് ലക്ഷ്മണന്‍. ഇന്ത്യന്‍ ഫുട്ബോളില്‍ പ്രൊഫഷണലിസവും ദേശീയ ലീഗും കൊണ്ടുവന്നത് ഇദ്ദേഹമായിരുന്നു. 

നാലുവര്‍ഷം എ.ഐ.എഫ്.എഫിന്റെ ടെക്നിക്കല്‍ കമ്മിറ്റി ചെയര്‍മാന്‍, 1980ല്‍ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം, 1984ല്‍ ട്രഷറര്‍, 1988 മുതല്‍ സെക്രട്ടറി, 1996ല്‍ സീനിയര്‍ വൈസ് പ്രസിഡന്റ്, 2000-ല്‍ എക്സിക്യൂട്ടീവ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മലബാര്‍ ഡൈയിങ് ആന്‍ഡ് ഫിനിഷിങ് മില്‍സിന്റെ മാനേജിങ് ഡയറക്ടറായിരുന്നു. കേരള ഫുട്ബോള്‍ അസോസിയേഷന്‍ പ്രസിഡന്റുമായിരുന്നു. ഇതിനിടയില്‍ എ.എഫ്.സി.യുടെയും ഫിഫയുടെയും സബ് കമ്മിറ്റികളിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. 

Related Post

മെല്‍ബണ്‍ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് മിന്നും ജയം

Posted by - Dec 30, 2018, 08:09 am IST 0
മെല്‍ബണ്‍: മെല്‍ബണ്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്ട്രേലിയ്ക്കെതിരെ ഇന്ത്യയ്ക്ക് മിന്നും ജയം. 137 റണ്‍സിനാണ് കോഹ്‌ലിയും സംഘവും ഓസീസിനെ കെട്ടുകെട്ടിച്ചത്.

ലോറിയസ് പുരസ്‌കാരം  സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്

Posted by - Feb 18, 2020, 09:20 am IST 0
ബെര്‍ലിന്‍ : കായിക രംഗത്തെ ഓസ്‌കര്‍ എന്നറിയപ്പെടുന്ന ലോറിയസ് പുരസ്‌കാരം  സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്. എതിരില്ലാതെയാണ് സച്ചിന്റെ പേര് പുരസ്‌കാരത്തിനായി തെരഞ്ഞടുക്കപ്പെട്ടത്. 2000 മുതല്‍ 2020 വരെയുള്ള കാലയളവിൽ…

ഐഎസ്എൽ കലാശപ്പോരിൽ ബെംഗളൂരും ചെന്നൈയും   

Posted by - Mar 14, 2018, 07:58 am IST 0
ഐഎസ്എൽ കലാശപ്പോരിൽ ബെംഗളൂരും ചെന്നൈയും  ഐഎസ്എൽ രണ്ടാം സെമി മത്സരത്തിൽ ഗോവയെ എതിരില്ലാത്ത ഗോളുകക്ക് പരാജയപ്പെടുത്തി ചെന്നൈ ഫൈനൽ മത്സരങ്ങളിൽ പ്രവേശിച്ചിരിക്കുകയാണ്. കളിയുടെ ആദ്യ പകുതിയിൽ തന്നെ…

സഞ്ജുവിനെ പ്രശംസിച്ച് ഗൗതം ഗംഭീർ

Posted by - Mar 30, 2019, 11:23 am IST 0
ന്യൂഡൽഹി: ഹൈദരാബാദ് സൺറൈസേഴ്സിനെതിരായ മത്സരത്തിൽ സെഞ്ചുറി നേടിയ രാജസ്ഥാൻ റോയൽസിന്‍റെ മലയാളി താരം സഞ്ജു സാംസണിനെ അഭിനന്ദിച്ച് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. ക്രിക്കറ്റിൽ വ്യക്തികളെ…

കൊമ്പന്‍മാര്‍ക്ക് ഇന്ന് അഗ്നിപരീക്ഷ; ഇന്ന് തോറ്റാല്‍ പ്രതീക്ഷകള്‍ അസ്തമിക്കും

Posted by - Feb 2, 2018, 05:24 pm IST 0
പൂനെ: വീണ്ടുമൊരു അഗ്നി പരീക്ഷയെ നേരിടാന്‍ ഡേവിഡ് ജെയിംസിന്റെ കീഴില്‍ കേരളാബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങുന്നു.  പൂനെ ശിവ് ഛത്രപതി സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് സ്‌റ്റേഡിയത്തില്‍ ആതിഥേയരായ പൂനെ സിറ്റി എഫ്‌സിയാണ്…

Leave a comment