മിന്നല്‍ സ്റ്റംപിംഗും, വെടിക്കെട്ട് ബാറ്റിംഗുമായി ധോണി;  ഡല്‍ഹിയെ 80 റണ്‍സിന് തോല്‍പിച്ച് ചെന്നൈ  

186 0

ചെന്നൈ: ഐപിഎല്ലില്‍ താഹിര്‍- ജഡേജ മിന്നലാക്രമണത്തില്‍ ഡല്‍ഹി കാപിറ്റല്‍സിനെ 80 റണ്‍സിന് തോല്‍പിച്ച് ചെപ്പോക്കില്‍ ചെന്നൈയുടെ വിളയാട്ടം.
ചെന്നൈയുടെ 179 റണ്‍സ് പിന്തുടര്‍ന്ന ഡല്‍ഹിയെ ചെന്നൈ ബൗളര്‍മാര്‍ 16.2 ഓവറില്‍ 99ല്‍ ഒതുക്കി.
44 റണ്‍സെടുത്ത നായകന്‍ ശ്രേയസ് അയ്യര്‍ക്ക് മാത്രമാണ് ഡല്‍ഹി നിരയില്‍ തിളങ്ങാനായത്. താഹിറിന്റെയും ജഡേജയുടെയും ബൗളിംഗിനൊപ്പം ധോണിയുടെ മിന്നല്‍ സ്റ്റംപിങ്ങുമാണ് ചെന്നൈയ്ക്ക് ഒന്‍പതാം ജയം സമ്മാനിച്ചത്.

മറുപടി ബാറ്റില്‍ തുടക്കത്തിലെ പതറിയ ഡല്‍ഹിക്ക് ശ്രേയസ് അയ്യരുടെ പ്രതിരോധമൊഴികെ മറ്റൊന്നും ആശാവഹകമായിരുന്നില്ല.
രണ്ടാം വിക്കറ്റിലെ 48 റണ്‍സാണ് ഡല്‍ഹിയുടെ ഉയര്‍ന്ന കൂട്ടുകെട്ട്.
പൃഥ്വി ഷാ(4), ശിഖര്‍ ധവാന്‍(19), ഋഷഭ് പന്ത്(5), കോളിന്‍ ഇന്‍ഗ്രാം(1), അക്ഷാര്‍ പട്ടേല്‍(9), റൂത്ത്ഫോര്‍ഡ്(2), മോറിസ്(0),ജഗദീഷ(6), മിശ്ര(8) എന്നിങ്ങനെയാണ് മറ്റ് താരങ്ങളുടെ സ്‌കോര്‍.
താഹിര്‍ 3.2 ഓവറില്‍ 12 റണ്‍സ് വഴങ്ങി നാലും ജഡേജ മൂന്ന് ഓവറില്‍ ഒന്‍പതിന് മൂന്നും ഹര്‍ഭജനും ചഹാറും ഓരോ വിക്കറ്റും നേടി.

ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ചെന്നൈ സുരേഷ് റെയ്‌നയുടെ അര്‍ധസെഞ്ചുറിയുടെയും(59) ധോണിയുടെയും(22 പന്തില്‍ 44) ജഡേജയുടെയും(10 പന്തില്‍ 25) വെടിക്കെട്ട് ബാറ്റിംഗിന്റെയും കരുത്തിലാണ് മികച്ച സ്‌കോര്‍ കുറിച്ചത്. അവസാന മൂന്നോവറില്‍ 53 റണ്‍സടിച്ച ജഡേജയും ധോണിയും ചേര്‍ന്ന് ചെന്നൈയെ 20 ഓവറില്‍ നാല് വിക്കറ്റിന് 179ല്‍ എത്തിച്ചു. ഡുപ്ലസിസ് 39 എടുത്ത് പുറത്തായപ്പോള്‍ വാട്സണ്‍ അക്കൗണ്ട് തുറന്നില്ല. ജഗദീഷ രണ്ടും മോറിസും അക്ഷാറും ഓരോ വിക്കറ്റും വീഴ്ത്തി.

വിക്കറ്റിന് മുന്നിലും പിന്നിലും മിന്നലായ എം എസ് ധോണിയായിരുന്നു ചെന്നൈ സൂപ്പര്‍ കിംഗ്സ്- ഡല്‍ഹി കാപിറ്റല്‍സ് മത്സരത്തിലെ പ്ലെയര്‍ ഓഫ് ദ് മാച്ച്.
ഐപിഎല്ലില്‍ 17-ാം തവണയാണ് ധോണി പ്ലെയര്‍ ഓഫ് ദ് മാച്ച് പുരസ്‌കാരം നേടുന്നത്. ഇക്കാര്യത്തില്‍ ഇന്ത്യന്‍ താരങ്ങളില്‍ രോഹിത് ശര്‍മ്മയ്ക്ക് ഒപ്പമെത്തി ധോണി. പ്ലെയര്‍ ഓഫ് ദ് മാച്ച് പുരസ്‌കാരങ്ങളില്‍ ധോണിക്കും രോഹിതിനും മുന്നിലുള്ളത് വിദേശ താരങ്ങളായ ക്രിസ് ഗെയ്ല്‍(21), എബഡി(20) എന്നിവര്‍ മാത്രമാണ്.  

Related Post

ഐപിഎല്ലിൽ ഡല്‍ഹി കാപിറ്റല്‍സിനെ തകര്‍ത്ത് മുംബൈ ഇന്ത്യന്‍സ് രണ്ടാമത് 

Posted by - Apr 19, 2019, 10:41 am IST 0
ദില്ലി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സ് രണ്ടാമത്. ഇന്ന് നടന്ന മത്സത്തില്‍ ഡല്‍ഹി കാപിറ്റല്‍സിനെ 40 റണ്‍സിന് തോല്‍പ്പിച്ചതോടെയാണ് മുംബൈ രണ്ടാമതെത്തിയത്. ദില്ലിയില്‍ നടന്ന മത്സരത്തില്‍…

പുറത്തായ ബ്രസീല്‍ താരങ്ങളെ ചീമൊട്ടയെറിഞ്ഞ് സ്വീകരിച്ച്‌ ആരാധകര്‍ : വീഡിയോ കാണാം 

Posted by - Jul 9, 2018, 08:00 am IST 0
പുറത്തായ ബ്രസീല്‍ താരങ്ങളെ ചീമൊട്ടയെറിഞ്ഞ് സ്വീകരിച്ച്‌ ആരാധകര്‍. അര്‍ജന്റീന, ബ്രസീല്‍, സ്‌പെയിന്‍, ജെര്‍മനി തുടങ്ങി നിരവധി ആരാധകരുള്ള ടീമുകളാണ് ഇക്കുറി സെമി പോലും കാണാതെ പുറത്തായത്. ക്വാട്ടറില്‍…

യൂറോ കപ്പും വിഴുങ്ങി കൊറോണ :ഇനി അടുത്ത വര്‍ഷം

Posted by - Mar 18, 2020, 01:33 pm IST 0
ന്യൂഡല്‍ഹി:കോവിഡ്-19 ആശങ്കയുടെ പശ്ചാത്തലത്തിൽ  ഈ വര്‍ഷം നടക്കാനിരുന്ന യൂറോ 2020 ടൂര്‍ണമെന്റ് മാറ്റിവെയ്ക്കാന്‍ യൂറോപ്യന്‍ ഭരണസമിതി തീരുമാനിച്ചു. ചൊവ്വാഴ്ച യുവേഫയും യുവേഫ പ്രതിനിധികളും തമ്മില്‍ നടന്ന ചര്‍ച്ചയിലാണ്…

ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സിന്  ഏഴാം തോല്‍വി

Posted by - Apr 16, 2019, 11:40 am IST 0
മുംബൈ: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് ഏഴാം തോല്‍വി. മുംബൈ ഇന്ത്യന്‍സിനോട് അഞ്ച് വിക്കറ്റിനാണ് വിരാട് കോലിയും സംഘവും പരാജയപ്പെട്ടത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ബാംഗ്ലൂര്‍…

ഹനുമാന്‍ മുന്‍ കായിക താരമായിരുന്നു; മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം

Posted by - Dec 24, 2018, 11:16 am IST 0
ലഖ്‌നൗ: ഹനുമാന്റെ ജാതിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഉയര്‍ന്നു വരാന്‍ തുടങ്ങിയിട്ട് കുറച്ചു നാളുകളായി.ഹനുമാന്‍ മുസല്‍മാന്‍ ആണെന്നും ദളിതനാണെന്നും ജാട്ട് വിഭാഗക്കാരനാണെന്നുമുള്ള അനവധി പ്രസ്താവനകള്‍ക്ക് ഇന്ത്യന്‍ സമൂഹം സാക്ഷികളായി. എന്നാല്‍…

Leave a comment