രണ്ടാംനിര താരങ്ങൾക്ക് കഴിവുകാട്ടാൻ ഇത് സുവർണാവസരം
ത്രിരാഷ്ട്ര ട്വന്റി 20 ടൂർണമെന്റിന് ഇന്നു തുടക്കം. ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുശേഷം ഇന്ത്യയുടെ പ്രമുഖ താരങ്ങളെല്ലാം വിശ്രമത്തിലാണ് അതിനാൽ ഇന്ത്യയുടെ രണ്ടാം നിര താരങ്ങളാണ് കളിക്കുന്നത്.
ആദ്യ മത്സരം തന്നെ ഇന്ത്യയും ശ്രീലങ്കയുമായാണ്. ഋഷഭ് പന്ത്, ദീപക് ഹൂഡ, മുഹമ്മദ് സിറാജ്, വിജയ് ശങ്കർ തുടങ്ങിയ യുവതാരങ്ങളാണ് ഇന്ത്യക്കുവേണ്ടി കളത്തിൽ ഇറങ്ങുന്നത്.
കാണികളിൽ ആവേശമുണർത്തുന്ന മത്സരം വൈകിട്ട് 7 മണിക്കാണ് തുടങ്ങുന്നത്.
