രാജസ്ഥാന്‍ റോയല്‍സിനെതിരെ  നൈറ്റ് റൈഡേഴ്‌സിന് എട്ട് വിക്കറ്റ്  ജയം

178 0

ജയ്‌പൂര്‍: നരൈയ്‌ന്‍- ലിന്‍ വെടിക്കെട്ടില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് എട്ട് വിക്കറ്റിന്‍റെ വമ്പന്‍ ജയം. രാജസ്ഥാന്‍ ബൗളര്‍മാര്‍ അടിവാങ്ങിയപ്പോള്‍ 140 റണ്‍സ് വിജയലക്ഷ്യം 13.5 ഓവറില്‍ കൊല്‍ക്കത്ത സ്വന്തമാക്കി. ലിന്‍ 50 റണ്‍സെടുത്തും നരൈയ്‌ന്‍ 47 എടുത്തും പുറത്തായി.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ നിശ്ചിത 20 ഓവറില്‍ മൂന്ന് വിക്കറ്റിന് 139 റണ്‍സെടുത്തു. അര്‍ദ്ധ സെഞ്ചുറി നേടിയ സ്റ്റീവ് സ്‌മിത്താണ്(73) ടോപ് സ്‌കോറര്‍. 

ഹാരി രണ്ടും പ്രസിദ് ഒരു വിക്കറ്റും വീഴ്‌ത്തി. തുടക്കത്തിലെ രഹാനെയെ നഷ്ടമായെങ്കിലും രണ്ടാം വിക്കറ്റില്‍ ബട്‌ലറും സ്‌മിത്ത് രാജസ്ഥാനെ കരകയറ്റി. പ്രസിദിനായിരുന്നു രഹാനെയുടെ വിക്കറ്റ്. 

മറുപടി ബാറ്റിംഗില്‍ മിന്നല്‍ തുടക്കമാണ് ലിന്നും നരൈയ്‌നും കൊല്‍ക്കത്തയ്‌ക്ക് നല്‍കിയത്. രണ്ടാം ഓവറില്‍ ഗൗതത്തെ നരൈയ്‌ന്‍ 22 റണ്‍സടിച്ചു. പവര്‍പ്ലേയില്‍ പിറന്നത് 65 റണ്‍സ്.  അപകടകാരിയായ നരൈ‌യ്‌നെ പുറത്താക്കാന്‍ 9-ാം ഓവര്‍ വരെ കാത്തിരിക്കേണ്ടിവന്നു. 25 പന്തില്‍ 47 റണ്‍സെടുത്ത നരൈയ്‌നെ ശ്രേയസ് ഗോപാല്‍ സ്‌മിത്തിന്‍റെ കൈയിലെത്തിച്ചു.

ആദ്യ വിക്കറ്റില്‍ ലിന്നും നരൈയ്‌നും ചേര്‍ത്തത് 91 റണ്‍സ്. അര്‍ദ്ധ സെഞ്ചുറി തികച്ച ലിന്നിനെ(32 പന്തില്‍ 50) മടക്കിയതും ഗോപാലാണ്. അവസാന 50 പന്തില്‍ വെറും 23 റണ്‍സ് മാത്രം മതിയായിരുന്നു കൊല്‍ക്കത്തയ്ക്ക് ജയിക്കാന്‍. 13.5 ഓവറില്‍ ഉത്തപ്പയും(26) ഗില്ലും(6) അനായാസം ഈ ലക്ഷ്യത്തിലെത്തി.  

Related Post

ലോകകപ്പ് ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ച് ഓസ്ട്രേലിയ

Posted by - Apr 15, 2019, 05:03 pm IST 0
സിഡ്‌നി: ഓസ്ട്രേലിയ ലോകകപ്പ് ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. 15 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. 12 മാസത്തെ വിലക്കിനുശേഷം ഡേവിഡ് വാർണറും സ്റ്റീവ് സ്മിത്തും ടീമിൽ തിരിച്ചെത്തി.  എന്നാല്‍…

ജൂൺവരെ ക്രിക്കറ്റിന് വിലക്ക്

Posted by - Mar 27, 2020, 02:46 pm IST 0
രാജ്യാന്തര ക്രിക്കറ്റ്‌ കൗൺസിലിന്റെ (ഐസിസി) എല്ലാ ലോകകപ്പ്‌ യോഗ്യതാ മത്സരങ്ങളും ജൂൺ 30 വരെ തത്ക്കാലം മാറ്റിവച്ചു.  ഇതോടെ ജൂൺവരെ ലോക ക്രിക്കറ്റിൽ ഒരു മത്സരവും നടക്കില്ലെന്ന്‌…

റഷ്യയ്ക്ക് കായികരംഗത്ത് നാലു വര്‍ഷത്തെ വിലക്ക്

Posted by - Dec 9, 2019, 05:51 pm IST 0
മോസ്‌ക്കോ: റഷ്യയ്ക്ക് കായികരംഗത്ത് നാലു വര്‍ഷത്തെ വിലക്ക്. കായികതാരങ്ങളുടെ ഉത്തേജ മരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട ലബോറട്ടറി ഫലങ്ങളില്‍ കൃത്രിമം കാട്ടിയെന്ന കാരണം  കാണിച്ചാണ് വേള്‍ഡ് ആന്റി ഡോപിങ്…

കിങ്‌സ് ഇലവനെതിരെ നൈറ്റ് റൈഡേഴ്‌സിന് തകര്‍പ്പന്‍ ജയം 

Posted by - Mar 28, 2019, 10:49 am IST 0
കൊല്‍ക്കത്ത: ഐപിഎല്ലില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 28 റണ്‍സ് ജയം. 219 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിന് ഇറങ്ങിയ പഞ്ചാബിന് നിശ്ചിത 20 ഓവറില്‍ നാല്…

പുതിയ രാഷ്‌ട്രീയ പാര്‍ട്ടിയുമായി മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍

Posted by - Apr 26, 2018, 06:38 am IST 0
മുൻ ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റന്‍ ബൈചുങ് ബൂട്ടിയ പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കാൻ ഒരുങ്ങുന്നു. ഡല്‍ഹിയില്‍ ഇന്നു നടക്കുന്ന ചടങ്ങില്‍ പാര്‍ട്ടിയെ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നു ബൂട്ടിയ…

Leave a comment