ജയ്പൂര്‍: ഐപിഎല്‍ 12-ാം എഡിഷനില്‍ പ്ലേ ഓഫിലെത്തുന്ന ആദ്യ ടീമായി ചെന്നൈ സൂപ്പര്‍ കിംഗ്സ്. ഇതോടെ കളിച്ച എല്ലാ സീസണുകളിലും ( 10) പ്ലേ ഓഫിലെത്തിയ ഏക ടീമെന്ന നേട്ടം ധോണിപ്പട സ്വന്തമാക്കി. വിലക്ക് മൂലം 2016,2017 സീസണുകളില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന് ഐപിഎല്ലില്‍ കളിക്കാനായിരുന്നില്ല.
സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ രാജസ്ഥാന്‍ റോയല്‍സ് ഏഴ് വിക്കറ്റിന് ജയിച്ചതോടെയാണ് ചെന്നൈ അനായാസം പ്ലേ ഓഫിലെത്തിയത്.
12 മത്സരങ്ങളില്‍ എട്ടിലും ജയിച്ച ചെന്നൈ 16 പോയിന്റുമായി നിലവില്‍ ഒന്നാം സ്ഥാനക്കാരാണ്. 11 കളിയില്‍ 14 പോയിന്റുമായി ഡല്‍ഹി കാപിറ്റല്‍സാണ് രണ്ടാം സ്ഥാനത്ത്.
10 തവണ പ്ലേ ഓഫ് കളിച്ചപ്പോള്‍ മൂന്ന് തവണ ചെന്നൈയ്ക്ക് കപ്പുയര്‍ത്താനായി. 2010,2011,2018 സീസണുകളിലാണ് കിരീടനേട്ടം. 2008,2012,2013,2015 സീസണുകളില്‍ റണ്ണേഴ്സ് അപ്പ് ആകാനും ചെന്നൈ സംഘത്തിനായി.