വിവാദങ്ങൾക്കൊടുവിൽ ക്രിക്കറ്റ് താരം സ്റ്റീവ് സ്മിത്ത് തിരിച്ചെത്തുന്നു

202 0

ഓസ്‌ട്രേലിയ: പന്ത് ചുരണ്ടല്‍ വിവാദത്തില്‍ ഉള്‍പ്പെട്ട് വിലക്കേര്‍പ്പെടുത്തിരുന്ന ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം സ്റ്റീവ് സ്മിത്ത് തിരിച്ചെത്തുന്നു. താരം ഫോക്‌സ് സ്‌പോര്‍ട്‌സിന്റെ കമേന്ററായാണ് തിരിച്ചെത്തുന്നത്. ഇക്കാര്യം അന്തരാഷ്ട്ര മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്നാല്‍ ഇതുവരെ ഈ വിഷയത്തില്‍ ചാനല്‍ പ്രതികരണമെന്നും തന്നെ നടത്തിയിട്ടില്ല.

ഫോക്‌സ് സ്‌പോര്‍ട്‌സ് ചാനല്‍ സെവനുമായി ചേര്‍ന്ന് ഓസ്‌ട്രേലിയന്‍ ക്രിക്ക്റ്റ് ടീമിന്റെ മത്സര സംപ്രേഷണം സ്വന്തമാക്കിയിരുന്നു. സ്മിത്തിനെ ഇതിന്റെ കമേന്ററി പാനലിലേക്കാണ് ഇപ്പോള്‍ ക്ഷണിച്ചിരിക്കുന്നത്.ക്രിക്കറ്റിന് തന്നെ നാണക്കേട് ഉണ്ടാക്കിയ പന്ത് ചുരണ്ടല്‍ സംഭവത്തില്‍ ഉള്‍പ്പെട്ട സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാര്‍ണര്‍, എന്നിവര്‍ക്ക് ഒരു വര്‍ഷത്തെ വിലക്കും കാമറണ്‍ ബെന്‍ക്രോഫ്റ്റിന് ഒന്‍പത് മാസത്തെ വിലക്കുമാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ ചുമത്തിയിരിക്കുന്നത്.

Related Post

രണ്ടാംനിര താരങ്ങൾക്ക് കഴിവുകാട്ടാൻ ഇത് സുവർണാവസരം 

Posted by - Mar 6, 2018, 07:46 am IST 0
രണ്ടാംനിര താരങ്ങൾക്ക് കഴിവുകാട്ടാൻ ഇത് സുവർണാവസരം  ത്രിരാഷ്ട്ര ട്വന്റി 20 ടൂർണമെന്റിന് ഇന്നു തുടക്കം.  ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുശേഷം ഇന്ത്യയുടെ പ്രമുഖ താരങ്ങളെല്ലാം വിശ്രമത്തിലാണ് അതിനാൽ ഇന്ത്യയുടെ രണ്ടാം…

ഫിഫ അപ്പീല്‍ കമ്മിറ്റി മുന്‍ അംഗം പി.പി. ലക്ഷ്മണന്‍ അന്തരിച്ചു

Posted by - Apr 30, 2018, 06:33 am IST 0
കണ്ണൂര്‍: ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍ (എ.ഐ.എഫ്.എഫ്) മുന്‍ എക്സിക്യൂട്ടീവ് പ്രസിഡന്റും ഫിഫ അപ്പീല്‍ കമ്മിറ്റി മുന്‍ അംഗവുമായ പി.പി. ലക്ഷ്മണന്‍(83) അന്തരിച്ചു. കണ്ണൂര്‍ എ.കെ.ജി. ആസ്പത്രിയില്‍…

അമേരിക്കന്‍ പ്രസിഡന്റിന്റെ പേര് സ്വീകരിച്ച്‌ ഇസ്രായേലി ഫുട്ബോള്‍ ടീം

Posted by - May 15, 2018, 08:41 am IST 0
ഇസ്രായേല്‍ പ്രീമിയര്‍ ലീഗ് ക്ലബ്ബായ ബേയ്റ്റാര്‍ ജെറുസലേം അമെരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനോടുള്ള ആദര സൂചകമായി അദ്ദേഹത്തിന്റെ പേര് വെച്ച്‌ പുനര്‍നാമകരണം ചെയ്തു. ജെറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി…

അവസാന ഓവറില്‍ രാജസ്ഥാനെതിരെ ചെന്നൈയ്ക്ക് ജയം

Posted by - Apr 12, 2019, 12:31 pm IST 0
ജയ്പൂര്‍: 20-ാം ഓവറിലെ അവസാന പന്തില്‍ മിച്ചല്‍ സാന്റ്‌നര്‍ നേടിയ സിക്‌സില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ ചെന്നൈ സൂപ്പര്‍ കിങ്‌സിന് വിജയം. ജയ്പൂരില്‍ നടന്ന മത്സരത്തില്‍ നാല് വിക്കറ്റിനായിരുന്നു…

 രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളം പുതുചരിത്രം കുറിച്ചു 

Posted by - Jan 17, 2019, 02:17 pm IST 0
വയനാട്: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളം പുതുചരിത്രം രചിച്ചു. ക്വാര്‍ട്ടര്‍ ഫൈനലില്‍ കരുത്തരായ ഗുജറാത്തിനെ 113 റണ്‍സിന് തകര്‍ത്ത് കേരളം ആദ്യമായി സെമിഫൈനലില്‍ കടന്നു. 195 റണ്‍സ്…

Leave a comment