ന്യൂഡൽഹി: ഹൈദരാബാദ് സൺറൈസേഴ്സിനെതിരായ മത്സരത്തിൽ സെഞ്ചുറി നേടിയ രാജസ്ഥാൻ റോയൽസിന്‍റെ മലയാളി താരം സഞ്ജു സാംസണിനെ അഭിനന്ദിച്ച് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ.
ക്രിക്കറ്റിൽ വ്യക്തികളെ കുറിച്ച് സംസാരിക്കാൻ തനിക്ക് വലിയ താത്പര്യമില്ല, എന്നാൽ സഞ്ജുവിന്‍റെ പ്രകടനം കാണുമ്പോൾ നിലവിലെ ഇന്ത്യൻ ടീമിലെ മികച്ച വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ അവൻ തന്നെയാണ്. ഇന്ത്യയുടെ ലോകകപ്പ് ടീമിൽ സഞ്ജുവിന് നാലാം സ്ഥാനം വേണമെന്നും ഗംഭീർ ട്വീറ്റ് ചെയ്തു.
സൺറൈസേഴ്സിനെതിരായ മത്സരത്തിൽ 55 പന്തിൽ 102 റൺസാണ് സഞ്ജു നേടിയത്. ഈ ഐപിഎൽ സീസണിലെ ആദ്യ സെഞ്ചുറിയുമാണിത്.