ഹൈദരാബാദിനെതിരെ ഡല്‍ഹി കാപിറ്റല്‍സിന് 39 റണ്‍സ് വിജയം 

191 0

ഹൈദരാബാദ്: ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ ഡല്‍ഹി കാപിറ്റല്‍സിന് 39 റണ്‍സ് വിജയം. 

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഡല്‍ഹി നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഹൈദരാബാദ് 18.5 ഓവറില്‍ 116ന് എല്ലാവരും പുറത്തായി. നാല് വിക്കറ്റ് നേടിയ കഗിസോ റബാദ, മൂന്ന് വിക്കറ്റ് വീതം നേടിയ കീമോ പോള്‍, ക്രിസ് മോറിസ് എന്നിവരാണ് ഹൈദരാബാദിനെ തകര്‍ത്തത്. 

ഡേവിഡ് വാര്‍ണര്‍ (47 പന്തില്‍ 51), ജോണി ബെയര്‍സ്‌റ്റോ (31 പന്തില്‍ 41) എന്നിവര്‍ മികച്ച തുടക്കം നല്‍കിയെങ്കിലും പിന്നീടെത്തിയര്‍വക്ക് പിടിച്ചുനില്‍ക്കാന്‍ സാധിച്ചില്ല. 

നേരത്തെ, കോളിന്‍ മണ്‍റോ (24 പന്തില്‍ 40), ശ്രേയസ് അയ്യര്‍ (40 പന്തില്‍ 45) എന്നിവരാണ് ഡല്‍ഹി നിരയില്‍ തിളങ്ങിയത്. ഹൈദരാബാദിനായി ഖലീല്‍ അഹമ്മദ് മൂന്ന് വിക്കറ്റെടുത്തു. 

പൃഥ്വി ഷാ (4), ശിഖര്‍ ധവാന്‍ (7), ഋഷഭ് പന്ത് (23), ക്രിസ് മോറിസ് (4), കീമോ പോള്‍ (7) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍. 

സ്‌കോര്‍ ബോര്‍ഡില്‍ 20 റണ്‍സുള്ളപ്പോള്‍ തന്നെ പൃഥ്വി ഷായേയും ധവാനേയും ഡല്‍ഹിക്ക് നഷ്ടമായി. പിന്നീട് മണ്‍റോ- ശ്രേയസ് സഖ്യം നേടിയ 49 റണ്‍സാണ് ഡല്‍ഹി കരകയറ്റിയത്. 

Related Post

പഞ്ചാബിനെതിരെ മുംബൈക്ക് അവസാന പന്തില്‍ ജയം

Posted by - Apr 11, 2019, 11:35 am IST 0
മുംബൈ: ക്രിസ് ഗെയ്‌‌ലിന്റെയും കെ എല്‍ രാഹുലിന്റെയും വെടിക്കെട്ട് ബാറ്റിംഗിന് കീറോണ്‍ പൊള്ളാര്‍ഡ് ഒറ്റയ്ക്ക് മറുപടി നല്‍കിയപ്പോള്‍ ഐപിഎല്ലില്‍ രോഹിത് ശര്‍മ ഇല്ലാതെ ഇറങ്ങിയ മുംബൈ ഇന്ത്യൻസ്…

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ പഞ്ചാബിന് ജയം

Posted by - Apr 17, 2019, 03:42 pm IST 0
ജയ്പൂര്‍: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ കിംഗ്സ് ഇലവന്‍ പഞ്ചാബിന് തകര്‍പ്പന്‍ ജയം. 183 റണ്‍സിന്റെ വിജയലക്ഷ്യം തേടിയിറങ്ങിയ രാജസ്ഥാന്‍റെ പോരാട്ടം 170 ല്‍ അവസാനിച്ചു. 12 റണ്‍സിന്‍റെ ജയത്തോടെ പഞ്ചാബ്…

സെയ്മിന്‍ലെന്‍ ഡൊംഗല്‍ ബ്ലാസ്റ്റേഴ്സ് വിട്ടു  

Posted by - May 23, 2019, 07:12 am IST 0
ഫത്തോഡ: ഐ.എസ്.എല്ലിന്റെ പുതിയ സീസണ്‍ ആരംഭിക്കാന്‍ മാസങ്ങള്‍ മാത്രം ശേഷിക്കെ പ്രമുഖ താരം സെയ്മിന്‍ലെന്‍ ഡൊംഗല്‍ ടീം വിട്ടു. കഴിഞ്ഞ സീസണിലെ റണ്ണറപ്പായ എഫ്സി ഗോവയിലേക്കാണ് താരം…

ഏഷ്യാകപ്പ്: ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം 

Posted by - Sep 22, 2018, 06:44 am IST 0
ദുബായ്: ഏഷ്യാകപ്പ് സൂപ്പര്‍ ഫോര്‍ റൗണ്ടിലെ ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യയ്ക്ക് ഏഴ് വിക്കറ്റിന്റെ മിന്നും ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശ് 49.1 ഓവറില്‍ 173…

പതിനാറ് സ്വർണം നേടി ഇന്ത്യ വീണ്ടും 

Posted by - Apr 13, 2018, 11:44 am IST 0
പതിനാറ് സ്വർണം നേടി ഇന്ത്യ വീണ്ടും  റെക്കോർഡോടുകൂടി 25 മീറ്റർ റാപ്പിഡ് ഫയർ പിസ്റ്റളിൽ അനീഷ് ഭൻവാല സ്വർണം നേടി ഇതോടെ കോമൺ വെൽത്ത് ഗെയിംസിൽ ഇന്ത്യക്ക്…

Leave a comment