ഗോള്‍ഡ്‍കോസ്റ്റ്: 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ ഇന്ത്യയുടെ ജിത്തു റായിക്ക് സ്വര്‍ണനേട്ടം. ഇന്ത്യയുടെ ഓം പ്രകാശ് മിതര്‍വാള്‍ വെങ്കലവും നേടി. 235.1 പോയിന്‍റ് നേടിയ ജിത്തു റായി, ഗെയിംസ് റെക്കോര്‍ഡും സ്വന്തമാക്കി.
ലോക നാലാം നന്പര്‍ താരം കൂടിയാണ് ജിത്തു. ഇതോടെ ഇന്ത്യയുടെ സ്വര്‍ണ നേട്ടം എട്ടായി.
ഭാരോദ്വഹനത്തില്‍ പുരുഷന്മാരുടെ വിഭാഗത്തില്‍ പ്രദീപ് സിങ് നേടിയെ വെളളിയോടെയാണ് ഇന്ത്യ അഞ്ചാംദിനം തുടങ്ങിയത്.
ഇന്ത്യയുടെ സ്വര്‍ണ നേട്ടം എട്ടായി. ഇതിനു പുറമെ മൂന്നു വെളളിയും നാലും വെങ്കലവും ഇന്ത്യ കരസ്ഥമാക്കിയിട്ടുണ്ട്.