തിരുവനന്തപുരം: കുട്ടികളുടെ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ ആദിവാസി ഊരുകളില്‍ നിന്നെത്തിയ കുട്ടികള്‍ക്ക് ഇത് പുതു അനുഭവമായിരുന്നു.കൊല്ലം അരിപ്പയില്‍ നിന്നെത്തിയ 32 കുട്ടികളടങ്ങുന്ന സംഘം മേള ഉത്സവമയമാക്കി. ആദ്യമായി സിനിമ കണ്ട കുട്ടികള്‍ വരെ ഈ കൂട്ടത്തിലുണ്ടായിരുന്നു.
.കൊല്ലത്തെ അരിപ്പയിലെ കൊച്ചരിപ്പ, ഇടപ്പണ എന്നീ ആദിവാസി ഊരുകളിലെ കുട്ടികള്‍ മേളയ്ക്കെത്തിയപ്പോള്‍ ആ കുരുന്നുകളുടെ കണ്ണുകളിലെ തിളക്കവും, ആവേശവും പറഞ്ഞറിയിക്കാന്‍ ആവാത്തതായിരുന്നു.ജീവിതത്തില്‍ ആദ്യമായി സിനിമാ തിയേറ്റര്‍ കാണുന്ന കുട്ടികള്‍ വരെ ഇക്കൂട്ടത്തിലുണ്ടായിരുന്നു.കാടും മേടും സമതലങ്ങളും കടന്ന് 32 കുട്ടികളടങ്ങുന്ന സംഘമാണ് മേളയ്ക്കെത്തിയത്. ഇനി 3 ദിവസം മേള ആസ്വദിച്ച് ആഘോഷമാക്കുകയാണ് ലക്ഷ്യം.സമൂഹത്തിന്റെ പൊതുധാരയിലെക്ക് തങ്ങളുടെ കുട്ടികള്‍ക്കും ഇടം ലഭിക്കുന്നതിന്റെ സന്തോഷത്തിലാണ് ഇവരെ മേളയ്ക്കെത്തിച്ച ശിശുക്ഷേമ സമിതി പ്രവര്‍ത്തകരും അരിപ്പയിലെ ആദിവാസികളും സംസ്ഥാന ശിശു ക്ഷേമസമിതി സംഘടിപ്പിക്കുന്ന കുട്ടികളുടെ രാജ്യാന്തര ചലച്ചിത്ര മേള സവിശേഷവുമാകുന്നത് ആഡംബരങ്ങളുടെ ആര്‍ത്തിരമ്പലുകളിലല്ല.മറിച്ച് അവഗണനയിലും അകലങ്ങളിലും പെട്ടുപോയവരെ പൊതുധാരയിലേയ്ക്ക്, കലയുടെ കൈവഴികളിലൂടെ ചേര്‍ത്തുപിടിച്ച് സ്വയംപര്യാപ്തതയിലെത്തിക്കുന്നതിലൂടെയാണ്.