തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ സുദര്‍ശന്‍ വര്‍ക്ക് ഷോപ്പില്‍ വന്‍ തീപിടുത്തം. ആലുംമൂട് ജംഗ്ഷനു സമീപത്താണ് ഈ വർക്‌ഷോപ് സ്ഥിതിചെയ്യുന്നത് .ഇന്നു രാവിലെ 8.30 നാണ് തീപിടിത്തമുണ്ടായത്. ഫയര്‍ഫോഴ്‌സും നാട്ടുകാരും പൊലീസും ചേര്‍ന്ന് തീകെടുത്തി. കടയ്ക്കുള്ളിലെ സാധനങ്ങള്‍ കത്തിപ്പോയി. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഫയര്‍ഫോഴ്‌സിന്റെ സമയോചിതമായ ഇടപെടല്‍ കാരണം തീ സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലേക്കും മറ്റു വീടുകളിലേക്കും തീ പടരുന്നത് തടഞ്ഞു .
