തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ ശ്രീകോവിലിന്റെ മേല്‍ക്കൂര സ്വര്‍ണം പൊതിയുന്നതിനായി 4972.090 ഗ്രാം സ്വര്‍ണം കോവളം റിസോര്‍ട്‌സ് പ്രൈവറ്റ് ലിമിറ്റഡ് ചെയര്‍മാന്‍ ഡോ ബി രവി പിളള സംഭാവന നല്‍കി. ക്ഷേത്രം മാനേജര്‍ ബി ശ്രീകുമാര്‍, ശ്രീകാര്യക്കാരന്‍ എസ് നാരായണന്‍, പ്രോജക്ട് കോര്‍ഡിനേറ്റര്‍ ബബിലുശങ്കര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
