കൊടകര: ആളൂര്‍ പഞ്ചായത്തിലെ 22-ാം വാര്‍ഡില്‍ പാട്ടത്തിനെടുത്ത് വിളവിറക്കിയ ജൈവ കൃഷി തോട്ടം സാമൂഹ്യ ദ്രോഹികള്‍ കത്തിച്ച നിലയില്‍ കണ്ടെത്തി. 2016ല്‍ ആളൂര്‍ പഞ്ചായത്തിന്റെ ഏറ്റവും നല്ല ജൈവകര്‍ഷകനുള്ള അവാര്‍ഡ് ലഭിച്ച എടത്താടന്‍ ഉണ്ണിയുടെ കൃഷിതോട്ടമാണ് അഗ്‌നിക്കിരയാക്കിയത്. കാലങ്ങളായി ജൈവകൃഷി ചെയ്തുവരുന്നതിനാല്‍ ജൈവകര്‍ഷകനെന്ന് അറിയപ്പെട്ടിരുന്ന ഉണ്ണി അടുത്ത തവണത്തെ കൃഷിക്കായി ശേഖരിച്ചിരുന്ന വിത്തും വളവും മോട്ടോര്‍ പമ്പ് സെറ്റും പൂര്‍ണമായും കത്തി നശിച്ചു. ഏകദേശം അന്‍പതിനായിരം രൂപയുടെ നഷ്ടം കണക്കാക്കുന്നു. പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസന്‍ വൈസ് പ്രസിഡന്റ് എ.ആര്‍. ഡേവിസ് കര്‍ഷക സംഘം സെക്രട്ടറി പിഡി ഉണ്ണികൃഷ്ണന്‍ ജൈവ കൃഷി സമിതി ജില്ല കമ്മിറ്റി അംഗം ഇ.ഡി. അശോകന്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു. ആളൂര്‍ പൊലീസ് കേസെടുത്തു.
