ഇരിങ്ങാലക്കുട : കൂടല്‍മാണിക്യം ക്ഷേത്രോത്സവമേളത്തിലെ പ്രധാന ആകര്‍ഷകങ്ങളിലൊന്നാണ് ചെമ്പടമേളം. ശീവേലിയ്ക്കും, വിളക്കെഴുന്നള്ളിപ്പിനുമുള്ള മേളങ്ങള്‍ പഞ്ചാരിയില്‍ തുടങ്ങി ചെമ്പടയില്‍ കൊട്ടികലാശിക്കുകയാണ് പതിവ്. മൂന്ന് മണികൂറോളം കിഴക്കെ നടപ്പുരയിലും പടിഞ്ഞാറെ നടപ്പുരയിലും പഞ്ചാരിയുടെ നാദപ്രപഞ്ചം സമ്മാനിച്ചശേഷമാണ് ചെമ്പട മേളം. ശീവേലിക്കും വിളക്കിനും പടിഞ്ഞാറെ നടപ്പുരയില്‍ അഞ്ചാം കാലത്തില്‍ പഞ്ചാരി കൊട്ടികലാശിച്ചാല്‍ പിന്നെ രൂപകം കൊട്ടി മേളക്കാര്‍ ചെമ്പടമേളത്തിലേയ്ക്ക് കടക്കും. കുലീപിനി തീര്‍ത്ഥക്കരയിലൂടെയാണ് ചെമ്പട കടന്നുപോകുന്നത്. അതുകൊണ്ടിതിനെ തീര്‍ത്ഥക്കരമേളം എന്നും പറയപ്പെടുന്നുണ്ട്. ആനപുറത്ത് എഴുന്നള്ളുന്ന ഭഗവാന്റെ സാന്നിധ്യത്തില്‍ വടക്കേ നടയില്‍ ചുറ്റമ്പലത്തിന്റെ വാതിലിനടുത്തായിട്ടാണ് ചെമ്പടമേളം നടക്കുക. തീര്‍ത്ഥക്കരയിലെ വിശിഷ്ടമായ ചെമ്പടമേളത്തിന്റെ പ്രതിധ്വനി കുലീപിനി തീര്‍ത്ഥക്കര മാത്രമല്ല, സംഗമപുരിയിലെ ഉത്സവാരവങ്ങള്‍ക്കുമീതെ ഒരു പ്രകമ്പനമായി ഉയരുന്നു. ചെമ്പടമേളക്കാര്‍ക്ക് വൈദഗ്ദ്ധ്യം തെളിയിക്കാനുള്ള മത്സരവേദി കൂടിയാണ് ഇത്. ഉരുട്ടുചെണ്ടയിലും വീക്കനിലും കേമന്‍മാരായ വാദ്യക്കാരുടെ കഴിവ് ആസ്വാദകശ്രദ്ധ പിടിച്ചുപറ്റുന്നത് ഇവിടെയാണ്.
പടിഞ്ഞാറെ നടയില്‍ പഞ്ചാരി അവസാനിക്കുന്നതോടെ വാദ്യക്കാരില്‍ വിദഗ്ദ്ധരായവര്‍ മാത്രമാണ് ചെമ്പടയിലേയ്ക്ക് എത്തുക. തീര്‍ത്ഥക്കരയില്‍ ഒരു വൃത്താക്യതി കൈവരിച്ചാണ് ഇവര്‍ ചെമ്പട കൊട്ടുന്നത്. പതിനൊന്ന് ദിവസത്തെ ഉത്സവത്തില്‍ ഇരുപത്തിയൊന്ന് ചെമ്പടമേളങ്ങളാണ് ഇവിടെ നടക്കുക. കൂടല്‍മാണിക്യം ഉത്സവം രൂപകല്‍പ്പന ചെയ്തുവെന്ന് വിശ്വസിക്കുന്ന ശക്തന്‍ തമ്പുരാന്‍ ചെമ്പടമേളം കേള്‍ക്കാന്‍ വടക്കേ തമ്പുരാന്‍ കോവിലകത്തിന്റെ പടിഞ്ഞാറെ ഇറയത്ത് നില്‍ക്കാറുണ്ടെന്ന് പഴമക്കാര്‍ പറയുന്നു. വ്യത്താക്യതിയില്‍ പത്തുമിനിറ്റോളം കൊട്ടികയറുന്ന ചെമ്പട പിന്നീട് കിഴക്കേനടപ്പുരയില്‍ വന്ന് കൊട്ടിക്കലാശിക്കുന്നതോടെ ശീവേലിക്ക് പരിസമാപ്തിയാകും.
Related Post
ഗുരു ദർശനത്തിലൂടെ ലോകത്ത് ശാന്തിയും സമാധാനവും ഐശ്വര്യവും ഉണ്ടാകും : വെള്ളാപ്പള്ളി
കൊടകര: വിദ്യാഭ്യാസം, രാഷ്ട്രീയം, സാമ്പത്തികം തുടങ്ങിയ മേഖലകളിൽ തുല്യനീതിയുണ്ടെങ്കിൽ ജാതി ചിന്തയുണ്ടാകില്ലെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കൊടകര യൂണിയൻ ചെട്ടിച്ചാൽ ശാഖ ശ്രീനാരായണ…
പെൺകുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച വാന്‍ ഡ്രൈവര്‍ അറസ്റ്റില്‍
വടക്കാഞ്ചേരി: നാലു വയസ്സുകാരി പെൺകുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച വാന്‍ ഡ്രൈവര്‍ പാര്‍ളിക്കാട് ലിനു (31) അറസ്റ്റില്‍. സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കൊണ്ടുപോകുന്ന വാന്‍ ഡ്രൈവറാണ് പ്രതി. പീഡനത്തിനിരയായ കുട്ടി…
കൊടുങ്ങല്ലൂരില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ തൂങ്ങി മരിച്ച നിലയില്‍
തൃശ്ശൂര്‍: തൃശ്ശൂര്‍ കൊടുങ്ങല്ലൂരില്‍ ഒരു കുടുംബത്തിലെ നാലുപേരെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പൂല്ലൂറ്റ് തൈപ്പറമ്പത്ത് വിനോദ് (45), ഭാര്യ രമ (42), മക്കൾ നയന(17), നീരജ്…
കൊമ്പന്‍ പാറമേക്കാവ് രാജേന്ദ്രന്‍ ചെരിഞ്ഞു
തൃശ്ശൂര്‍: ആനപ്രേമികളുടെ പ്രിയങ്കരനായ കൊമ്പന്‍ പാറമേക്കാവ് രാജേന്ദ്രന്‍ ചെരിഞ്ഞു. പ്രായാധിക്യത്തെ തുടര്‍ന്ന് തിങ്കളാഴ്ച പുലര്‍ച്ചെയാണ് രാജേന്ദ്രന്‍ ചെരിഞ്ഞത്. അമ്പതുവര്‍ഷത്തോളം തൃശ്ശൂര്‍ പൂരവുമായി ബന്ധപ്പെട്ട എല്ലാ ചടങ്ങുകളിലും രാജേന്ദ്രനെ…
വെള്ളപ്പൊക്കത്തിൽ വീട് നഷ്ടപ്പെട്ട എല്ലാവർക്കും വീട് നൽകും: മന്ത്രി വി.എസ്. സുനിൽകുമാർ
മാള: പ്രളയത്തിൽ വീട് നഷ്ടപ്പെട്ട എല്ലാവർക്കും വീട് വച്ച് നൽകുമെന്ന് മന്ത്രി വി.എസ്. സുനിൽകുമാർ. വീട് നഷ്ടപ്പെട്ട് ദുരിതം അനുഭവിക്കുന്ന എല്ലാവരേയും സഹായിക്കാൻ കഴിയുന്ന കാര്യങ്ങളുമായി സർക്കാർ…