ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഡ്രൈവര്‍ വെന്തുമരിച്ചു

219 0

തൃശൂര്‍: കൊടുങ്ങല്ലൂരില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഡ്രൈവര്‍ വെന്തുമരിച്ചു. ചന്തപ്പുര-കോട്ടപ്പുറം ബൈപ്പാസിലാണ് അപകടമുണ്ടായത്. പടക്കാട്ടുമ്മല്‍ ടൈറ്റസ് എന്നയാളാണ് മരിച്ചത്.ഇയാളുടെ പേരിലാണ് കാര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്നാണ് സൂചന. സംഭവത്തില്‍ ദുരൂഹതയുള്ളതായി ദൃക്‌സാക്ഷികള്‍ പറയുന്നു.  ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവം നടന്നത്. തീപിടിച്ച കാറ് റോഡരികിലെ കാനയിലിടിച്ച് നില്‍ക്കുകയായിരുന്നു. ഉടന്‍ പ്രദേശത്തുള്ളവര്‍ ഓടിയെത്തി രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ടൈറ്റസ് അപ്പോഴേക്കും മരിച്ചിരുന്നു.

Related Post

തൃശ്ശൂരിൽ പുലിക്കളി 

Posted by - Sep 14, 2019, 07:32 pm IST 0
തൃശൂർ: ഓണആഘോഷത്തിനോടനുബന്ധിച്ചു തൃശൂർ നഗരത്തെ പുളകം കൊള്ളിച്ച് പുലികളിറങ്ങി. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഈ വര്ഷം  പുലികളുടെ എണ്ണത്തിൽ കുറവ് വന്നിട്ടുണ്ട്. ഇത്തവണ ആറ് ടീമുകളിലായി മുന്നൂറോളം…

ഗുരു ദർശനത്തിലൂടെ ലോകത്ത് ശാന്തിയും സമാധാനവും ഐശ്വര്യവും  ഉണ്ടാകും : വെള്ളാപ്പള്ളി

Posted by - Sep 30, 2019, 05:47 pm IST 0
കൊടകര: വിദ്യാഭ്യാസം, രാഷ്ട്രീയം, സാമ്പത്തികം തുടങ്ങിയ മേഖലകളിൽ തുല്യനീതിയുണ്ടെങ്കിൽ ജാതി ചിന്തയുണ്ടാകില്ലെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.  കൊടകര യൂണിയൻ ചെട്ടിച്ചാൽ ശാഖ ശ്രീനാരായണ…

കാല്‍നടയാത്രക്കാര്‍ക്കിടയിലേക്ക് കാര്‍ പാഞ്ഞുകയറി  നാല് പേര്‍ മരിച്ചു

Posted by - Jan 14, 2020, 09:25 am IST 0
തൃശ്ശൂര്‍: തൃശ്ശൂരില്‍ കാല്‍നടയാത്രക്കാര്‍ക്കിടയിലേക്ക് കാര്‍ പാഞ്ഞുകയറി  നാല് പേര്‍ മരിച്ചു. കൊറ്റനെല്ലൂര്‍ സ്വദേശികളായ സുബ്രന്‍  മകള്‍ പ്രജിത , ബാലു ,മകന്‍ വിപിന്‍  എന്നിവരാണ് മരിച്ചത്.ഇന്ന് പുലര്‍ച്ചെ…

വെള്ളപ്പൊക്കത്തിൽ വീട് നഷ്ടപ്പെട്ട എല്ലാവർക്കും വീട്  നൽകും: മന്ത്രി വി.എസ്. സുനിൽകുമാർ

Posted by - Oct 9, 2019, 03:07 pm IST 0
മാള: പ്രളയത്തിൽ വീട് നഷ്ടപ്പെട്ട എല്ലാവർക്കും വീട് വച്ച് നൽകുമെന്ന് മന്ത്രി വി.എസ്. സുനിൽകുമാർ. വീട് നഷ്ടപ്പെട്ട് ദുരിതം അനുഭവിക്കുന്ന എല്ലാവരേയും സഹായിക്കാൻ  കഴിയുന്ന കാര്യങ്ങളുമായി സർക്കാർ…

മലക്കപ്പാറയിൽ ബസ് മറിഞ്ഞ് വിദ്യാർഥിനി മ​രി​ച്ചു

Posted by - Oct 7, 2019, 03:02 pm IST 0
തൃശൂർ: അതിരപ്പള്ളി മലക്കപ്പാറയിൽ ബസ് മറിഞ്ഞ് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് വിദ്യാർഥിനി അപകടത്തിൽ 10 കൂടുതൽ പേർക്ക് പരിക്കേറ്റു.  പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

Leave a comment