തൃശൂര്‍: ദേശമംഗലം കൊറ്റമ്പത്തൂര്‍ വനമേഖലയില്‍ കാട്ടുതീ അണയ്ക്കാന്‍ ശ്രമിക്കുകയായിരുന്ന രണ്ട് വനപാലകര്‍ മരിച്ചു. വനപാലകരായ ദിവാകരന്‍, വേലായുധന്‍ എന്നിവരാണ് മരിച്ചത്. ശങ്കരന്‍ എന്നയാളെ ഗുരുതര പരിക്കുകളോടെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
