തൃശ്ശൂര്‍: ആനപ്രേമികളുടെ പ്രിയങ്കരനായ കൊമ്പന്‍ പാറമേക്കാവ് രാജേന്ദ്രന്‍ ചെരിഞ്ഞു. പ്രായാധിക്യത്തെ തുടര്‍ന്ന് തിങ്കളാഴ്ച പുലര്‍ച്ചെയാണ് രാജേന്ദ്രന്‍ ചെരിഞ്ഞത്. അമ്പതുവര്‍ഷത്തോളം തൃശ്ശൂര്‍ പൂരവുമായി ബന്ധപ്പെട്ട എല്ലാ ചടങ്ങുകളിലും രാജേന്ദ്രനെ എഴുന്നള്ളിച്ചിരുന്നു.
