തൃശൂർ: ഓണആഘോഷത്തിനോടനുബന്ധിച്ചു തൃശൂർ നഗരത്തെ പുളകം കൊള്ളിച്ച് പുലികളിറങ്ങി. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഈ വര്ഷം പുലികളുടെ എണ്ണത്തിൽ കുറവ് വന്നിട്ടുണ്ട്. ഇത്തവണ ആറ് ടീമുകളിലായി മുന്നൂറോളം പുലികളാണ് നഗര വീഥിയിൽ അണിനിരന്നത്. വിയ്യൂർ ദേശത്തിന്‍റെ പുലിപ്പടയിൽ ഇത്തവണയും പതിവ് തെറ്റിക്കാതെ പെൺപുലികളുണ്ട്.
