തൃശൂർ : പാവറട്ടിയിൽ എക്സൈസിന്റെ കസ്റ്റഡിയിൽവെച്ച് കഞ്ചാവ് കേസിലെ പ്രതി മരിച്ച സംഭവത്തിൽ എട്ട് എക്സൈസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു.പ്രിവന്റീവ് ഓഫീസർമാരായ വി.എ ഉമ്മർ, എം.ജി അനൂപ്കുമാർ, അബ്ദുൾ ജബ്ബാർ, സിവിൽ എക്സൈസ് ഓഫീസർമാരായ നിധിൻ എം.മാധവൻ, വി.എം. സ്മിബിൻ എക്സൈസ് ഓഫീസർമാരായ എം.ഒ ബെന്നി, മഹേഷ്, എക്സൈസ് ഡ്രൈവർ വി.ബി. ശ്രീജിത്ത് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു
