മാള: പ്രളയത്തിൽ വീട് നഷ്ടപ്പെട്ട എല്ലാവർക്കും വീട് വച്ച് നൽകുമെന്ന് മന്ത്രി വി.എസ്. സുനിൽകുമാർ. വീട് നഷ്ടപ്പെട്ട് ദുരിതം അനുഭവിക്കുന്ന എല്ലാവരേയും സഹായിക്കാൻ കഴിയുന്ന കാര്യങ്ങളുമായി സർക്കാർ മുന്നോട്ട് പോവുകയാണെന്ന് അദ്ദേഹം പറഞ്ഞു. അന്നമനട പഞ്ചായത്തിലെ വെസ്റ്റ് കൊരട്ടി കനിവ് ചാരിറ്റബിൾ സൊസൈറ്റിയുടെ സാന്ത്വനം പാർപ്പിട പദ്ധതി ശിലാസ്ഥാപനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. അഡ്വ. സുരേഷ് വേണുക്കുട്ടന്റെ കുടുംബം ഈ പദ്ധതിക്കായി 24 സെന്റ് സ്ഥലം സൗജന്യമായി നൽകി. വി.ആർ. സുനിൽകുമാർ എം.എൽ.എ. അദ്ധ്യക്ഷത വഹിച്ചു. ബെന്നി ബെഹനാൻ എം.പി., ബി.ഡി. ദേവസി എം.എൽ.എ എന്നിവർ മുഖ്യാതിഥികളായി. നടൻ സാദിഖ്, ഊർമിള ഉണ്ണി, തുടങ്ങിവർ പങ്കെടുത്തു. അന്നമനട പഞ്ചായത്ത് പ്രസിഡന്റ് ടെസി ടൈറ്റസ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അഡ്വ. കെ.ആർ. സുമേഷ്, അഡ്വ.നിർമ്മൽ സി.പാത്താടൻ, കെ.ആർ. അജയൻതുടങ്ങിയവർ സംസാരിച്ചു.
Related Post
ഗുരു ദർശനത്തിലൂടെ ലോകത്ത് ശാന്തിയും സമാധാനവും ഐശ്വര്യവും ഉണ്ടാകും : വെള്ളാപ്പള്ളി
കൊടകര: വിദ്യാഭ്യാസം, രാഷ്ട്രീയം, സാമ്പത്തികം തുടങ്ങിയ മേഖലകളിൽ തുല്യനീതിയുണ്ടെങ്കിൽ ജാതി ചിന്തയുണ്ടാകില്ലെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കൊടകര യൂണിയൻ ചെട്ടിച്ചാൽ ശാഖ ശ്രീനാരായണ…
പാവറട്ടി കസ്റ്റഡി മരണം: എക്സൈസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു
തൃശൂർ : പാവറട്ടിയിൽ എക്സൈസിന്റെ കസ്റ്റഡിയിൽവെച്ച് കഞ്ചാവ് കേസിലെ പ്രതി മരിച്ച സംഭവത്തിൽ എട്ട് എക്സൈസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു.പ്രിവന്റീവ് ഓഫീസർമാരായ വി.എ ഉമ്മർ, എം.ജി അനൂപ്കുമാർ, അബ്ദുൾ…
കൊമ്പന്‍ പാറമേക്കാവ് രാജേന്ദ്രന്‍ ചെരിഞ്ഞു
തൃശ്ശൂര്‍: ആനപ്രേമികളുടെ പ്രിയങ്കരനായ കൊമ്പന്‍ പാറമേക്കാവ് രാജേന്ദ്രന്‍ ചെരിഞ്ഞു. പ്രായാധിക്യത്തെ തുടര്‍ന്ന് തിങ്കളാഴ്ച പുലര്‍ച്ചെയാണ് രാജേന്ദ്രന്‍ ചെരിഞ്ഞത്. അമ്പതുവര്‍ഷത്തോളം തൃശ്ശൂര്‍ പൂരവുമായി ബന്ധപ്പെട്ട എല്ലാ ചടങ്ങുകളിലും രാജേന്ദ്രനെ…
മലക്കപ്പാറയിൽ ബസ് മറിഞ്ഞ് വിദ്യാർഥിനി മരിച്ചു
തൃശൂർ: അതിരപ്പള്ളി മലക്കപ്പാറയിൽ ബസ് മറിഞ്ഞ് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് വിദ്യാർഥിനി അപകടത്തിൽ 10 കൂടുതൽ പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കൊടുങ്ങല്ലൂരില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ തൂങ്ങി മരിച്ച നിലയില്‍
തൃശ്ശൂര്‍: തൃശ്ശൂര്‍ കൊടുങ്ങല്ലൂരില്‍ ഒരു കുടുംബത്തിലെ നാലുപേരെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പൂല്ലൂറ്റ് തൈപ്പറമ്പത്ത് വിനോദ് (45), ഭാര്യ രമ (42), മക്കൾ നയന(17), നീരജ്…