വര്‍ക്കല: കാപ്പില്‍ ടൂറിസ്റ്റ് കേന്ദ്രം വിനോദസഞ്ചാരികളുടെ പറുദീസയാകുകയാണ്. കേരളത്തിന്റെ വിനോദസഞ്ചാര ഭൂപടത്തില്‍ ഏറെ പ്രാധാന്യത്തോടെ രേഖപ്പെടുത്തേണ്ട പ്രദേശമാണ് വര്‍ക്കല നിയോജക മണ്ഡലത്തിലെ കാപ്പില്‍. കടലും കായലും ചേരുന്ന പൊഴിമുഖവും വിശാലമായ കാറ്റും നിശബ്ദ അന്തരീക്ഷവും സ്വദേശികളെയും വിദേശികളെയും ഒരേപോലെ ആകര്‍ഷിക്കാന്‍ പോന്നതാണ്. ബോട്ട് ജെട്ടി, റിസപ്ഷന്‍ കം ഫെസിലിറ്റേഷന്‍ സെന്റര്‍, വ്യൂടെക്, ടോയ്‌ലറ്റ് ബ്ലോക്ക്, ഗെസിബോ, പാസഞ്ചേഴ്സ് വെയ്റ്റിങ് ലോഞ്ച്, നടപ്പാത, ഗാര്‍ഡന്‍ ചെയര്‍, ലാന്റ് സ്‌കേപ്പിങ്, ലൈറ്റിങ്, റീട്ടെയ്നിങ് വാള്‍, കോമ്പൗണ്ട് വാള്‍, ഡെക്കറേറ്റീവ് പില്ലേഴ്സ് തുടങ്ങിയവ ടൂറിസ്റ്റ് കേന്ദ്രത്തില്‍ പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. ഇരുമ്പ് തൂണുകളാല്‍ കായലിന് മധ്യഭാഗത്തായി നിര്‍മിതമായ കാപ്പില്‍ ടൂറിസ്റ്റ് കേന്ദ്രത്തിലേയ്ക്ക് വിദേശികളുടെയും സ്വദേശികളുടെയും ഒഴുക്ക് വര്‍ധിക്കുകയാണ്.
