പ്രകൃതി സൗന്ദര്യത്തെ തൊട്ടറിയാന്‍ ലഡാക്കിലേക്കൊരു യാത്ര 

167 0

മലയാളികളുടെ സ്വപ്ന ഭൂമിയാണ് കാശ്മീരിലെ ലേ-ലഡാക്ക്. ജമ്മു കാശ്മീരിലെ ഇന്‍ഡസ് നദിതീരത്ത് സ്ഥിതി ചെയ്യുന്ന ലഡാക്ക് സംസ്ഥാനത്തെ ശ്രദ്ധേയമായ വിനോദസഞ്ചാരകേന്ദ്രമാണ്.  മനോഹരമായ തടാകങ്ങള്‍, ആശ്രമങ്ങള്‍, മനംമയക്കുന്ന ഭൂപ്രദേശം, കൊടുമുടികള്‍ എന്നിവയാല്‍ സമൃദ്ധമാണ് ലഡാക്ക്. ലഡാകി, പൂരിഗ്,തിബത്തന്‍, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളാണ്പ്രദേശത്ത് കൂടുതലായും സംസാരിക്കുന്നത്. സമുദ്രനിരപ്പില്‍ നിന്ന് 3500 മീറ്റര്‍ മുകളിലാണ് ലഡാക്കിന്‍റെ സ്ഥാനം. ദി ലാസ്റ്റ് ശങ്ക്രി ലാ , ചെറിയ തിബത്ത്. മൂണ്‍ ലാന്‍റ്, ബ്രോക്കണ്‍ മൂണ്‍ എന്നീ പേരുകളിലും ലഡാക്ക് വിശേഷിപ്പിക്കപ്പെടുന്നു. ആസ്ഥാന നഗരമായ ലേ കൂടാതെ ആല്‍കി നുബ്റാ താഴ്വര ഹേമിസ്, ലമയുരു, സാന്‍സ്കര്‍ താഴ്വര, കാര്‍ഗില്‍ പാങ്കോങ് സോ, സോ കാര്‍, സോ മൊരിരി എന്നിവയാണ് അടുത്തുള്ള പ്രധാന ആകര്‍ഷണ കേന്ദ്രങ്ങള്‍. 

ലോകത്തെ പ്രമുഘ പര്‍വത മേഖലകളായ കാരക്കോണത്തിനും ഹിമാലയത്തിനും ഇടയിലാണ് ലഡാക്ക്. കൂടാതെ ലഡാക്ക് താഴ്വരക്ക് സമാന്തരമായി സന്‍സ്കാര്‍ ലഡാക്ക് മേഖല കൂടി കടന്നു പോവുന്നു. വലിയൊരു തടാകമായിരുന്ന ലഡാക്ക് പിന്നീട് വര്‍ഷങ്ങള്‍ കടന്നുപോയപ്പോള്‍ താഴ്വരയായി രൂപപ്പെടുകയായിരുന്നെന്നാണ് പറയപ്പെടുന്നത്. ജമ്മു കാശ്മീരിലെ പ്രമുഖ നാട്ടുരാജ്യമായിരുന്ന ലഡാക്ക് പത്താം നൂറ്റാണ്ടില്‍ തിബത്തന്‍ രാജാക്കന്‍മാരായിരുന്നു ഭരിച്ചിരുന്നത്. ഹിമാലയന്‍ രാജധാനി അതിന്‍റെ പ്രതാപകാലത്തിലേക്ക് കടന്നത് പതിനേഴാം നൂറ്റാണ്ടില്‍ സെന്‍ജെ നംഗ്യാലിന്‍റെ കാലഘട്ടത്തിലായിരുന്നു.

പതിനെട്ടാം നൂറ്റാണ്ടിന്‍റെ ആദ്യകാലത്ത് ലഡാക്കും ബാള്‍ട്ടിസ്ഥാനും ജമ്മു കാശ്മീര്‍ മേഖലയിലേക്ക് ചേര്‍ക്കപ്പെട്ടു. 1947ല്‍ ഇന്ത്യാ വിഭജന സമയത്ത് ബാള്‍ട്ടിസ്ഥാന്‍ പാകിസ്ഥാനിലേക്കും പോയി. ബുദ്ധമതമാണ് ഇവിടത്തെ പ്രധാനമതം.ല‌ഡാക്കിലെ പ്രമുഖ ആകര്‍ഷണങ്ങളില്‍ അതുകൊണ്ട് തന്നെ ആശ്രമം അഥവാ ഗോമ്പാസും ഉള്‍പ്പെടും. ഹെമിസ് ആശ്രമം, സങ്കര്‍ ഗോമ്പ, മാത്തോ ആശ്രമം, ശേ ഗോമ്പ, സ്പിടുക് ആശ്രമം, സ്ടങ്ക ആശ്രമം എന്നിവയാണ് പ്രദ്ശത്തെ ശ്രദ്ധേയമായ ആശ്രമങ്ങള്‍. 

കൂടാതെ തിക്സേയ് ആശ്രമം സെമോ ആശ്രമം എന്നിവയും കാഴ്ചക്കുതകുന്നതാണ്. ഗാല്‍ഡന്‍ നാംചോട്ട്, ബുദ്ധപൂര്‍ണിമ, ഡോസ്മോചെ, ലോസാര്‍ എന്നീ ആഘോഷവേളകളില്‍ ഇവിടേക്ക് വന്‍തോതില്‍ സഞ്ചാരികളാണ് ഒഴുകിയെത്തുന്നത്. വിനോദസഞ്ചാരികള്‍ക്ക് ഒരു ബൈക്ക് വാടകക്കെടുത്ത് കറങ്ങിയാല്‍ ലഡാക്ക് നല്ലവണ്ണം ആസ്വദിക്കാനാവും. സന്ദ‍ര്‍ശനത്തിനെത്തുവര്‍ സ്വന്തം വാഹനങ്ങളിലെത്തുന്നതാണ് കൂടുതല്‍ സൗകര്യപ്രദം.

പരുക്കന്‍ വഴികളിലൂടെ സഞ്ചരിക്കേണ്ടി വരുമെന്നതിനാല്‍ സ്വന്തം വാഹനങ്ങളില്‍ വരുന്നവര്‍ ആവശ്യത്തിന് സ്പെയര്‍പാര്‍ട്ടുകളും കരുതേണ്ടത് അത്യന്താപേക്ഷിതമാണ്. തുപ്കാ സൂപ്പ് ന്യൂഡില്‍സ്, മോമോ അഥവാ കൊഴുക്കട്ട എന്നിവ സുലഭമായ നിരവധി ഹോട്ടലുകളും റെസ്റ്റോറന്‍റുകളും മേഖലയിലുടനീളമുണ്ട്. മെയ് മുതല്‍ സെപ്തംബര്‍ വരെയുള്ള ഏത് സമയത്തും ലഡാക്കില്‍ പോവുന്നതിന് അനുയോജ്യമാണ്. ഈ സമയത്ത് കാലാവസ്ഥ പ്രസന്നമാണെന്ന് മാത്രമല്ല 33 ഡിഗ്രിയില്‍ കൂടാത്ത ചൂട് മാത്രമേ ഇക്കാലത്ത് അനുഭവപ്പെടുകയുള്ളൂ. 
 

Related Post

കാപ്പില്‍ ടൂറിസ്റ്റ് കേന്ദ്രം വിനോദ സഞ്ചാരികളുടെ പറുദീസ  

Posted by - May 3, 2019, 06:47 pm IST 0
വര്‍ക്കല: കാപ്പില്‍ ടൂറിസ്റ്റ് കേന്ദ്രം വിനോദസഞ്ചാരികളുടെ പറുദീസയാകുകയാണ്. കേരളത്തിന്റെ വിനോദസഞ്ചാര ഭൂപടത്തില്‍ ഏറെ പ്രാധാന്യത്തോടെ രേഖപ്പെടുത്തേണ്ട പ്രദേശമാണ് വര്‍ക്കല നിയോജക മണ്ഡലത്തിലെ കാപ്പില്‍. കടലും കായലും ചേരുന്ന…

പ്രകൃതിരമണീയമായ രാമക്കല്‍മേട്ടിലൂടെ ഓഫ് റോഡ് ജീപ്പ് സഫാരി  

Posted by - May 24, 2019, 12:25 pm IST 0
13 വര്‍ഷങ്ങള്‍ക്കുശേഷം ജില്ലയിലെ പ്രകൃതിരമണീയമായ രാമക്കല്‍മേട്ടിലേക്കു ഓഫ് റോഡ് ജീപ്പ് സഫാരി പുനരാരംഭിച്ചു.2005ലെ ദുരിത നിവാരണ ഉത്തരവ് പ്രകാരം കലക്ടര്‍ ജില്ലയിലെ ഓഫ്റോഡ് സഫാരികളെല്ലാം നിരോധിക്കുകയായിരുന്നു. രാമക്കല്‍മേട്…

കോട്ട കയറാന്‍ ഇനി കാശ് വേണം; ടിപ്പുവിന്റെ കോ്ട്ട കാണാന്‍ സന്ദര്‍ശകര്‍ക്ക് ഫീസ് ഏര്‍പ്പെടുത്തി  

Posted by - May 3, 2019, 06:49 pm IST 0
പാലക്കാട്: വീരകഥകളുറങ്ങുന്ന നിര്‍മിതികളുടെ സാന്നിധ്യംകൊണ്ട് അനുഗൃഹീതമായ ടിപ്പുവിന്റെ കോട്ട കാണാന്‍ ഇനി പണം നല്‍കേണ്ടിവരും. കേന്ദ്രസര്‍ക്കാരിനു കീഴിലുള്ള പുരാവസ്തു സംരക്ഷണ വകുപ്പ് ഫീസ് ഏര്‍പ്പെടുത്തി. ചരിത്രസ്മാരകം എന്നതിലുപരി…

Leave a comment