അവധിക്കാലം അടിച്ചുപൊളിക്കാന്‍ ടൂര്‍ പാക്കേജുകളുമായി കെടിഡിസി  

63 0

സ്‌കൂള്‍ അടച്ചു അവധിക്കാലത്താണ് കേരളത്തിലെ വിനോദസഞ്ചാരം അതിന്റെ പൂര്‍ണതയിലെത്തുന്നത്. അവധിക്കാലം ആഘോഷിക്കാന്‍ കിടിലന്‍ ടൂര്‍ പാക്കേജുകളാണ് കെടിഡിസി പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ഓഫറുകളിലൂടെ ചുരുങ്ങിയ ചിലവില്‍ കെടിഡിസി വക പ്രീമിയം ഹോട്ടലുകളില്‍ ഭക്ഷണം ഉള്‍പ്പെടെ താമസിക്കാം.

സംസ്ഥാനത്തെ പ്രധാന ടൂറിസം കേന്ദ്രങ്ങളില്‍ കുടുംബസമേതം സന്ദര്‍ശിക്കാനും താമസിക്കാനുമാണ് കെടിഡിസി മികച്ച ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.. 12 വയസ്സിനു താഴെയുള്ള കുട്ടികള്‍ ഉള്ളവര്‍ക്ക് മാത്രമേ ഈ പാക്കേജുകള്‍ നല്‍കുകയുള്ളൂ. കോവളം, വന്യ ജീവി സംരക്ഷണ കേന്ദ്രമായ തേക്കടി, മൂന്നാര്‍, കൊച്ചി എന്നിവിടങ്ങളിലെ കെടിഡിസി ഹോട്ടലുകളിലാണ് ടൂര്‍ പാക്കേജുകള്‍ ഒരുക്കിയിരിക്കുന്നത്.

കോവളത്തെ സമുദ്ര ഹോട്ടല്‍, തേക്കടിയിലെ ആരണ്യ നിവാസ്, മൂന്നാറിലെ ടീ കൗണ്ടി, കൊച്ചിയിലെ ബോള്‍ഗാട്ടി പാലസ് എന്നീ കെടിഡിസി പ്രീമിയം ഹോട്ടലുകളില്‍ 2 രാത്രി 3 ദിവസത്തെ താമസം പ്രഭാത ഭക്ഷണം, നികുതികള്‍ എന്നിവ ഉള്‍പ്പടെ 12 വയസ്സില്‍ താഴെയുള്ള രണ്ട് കുട്ടികള്‍ അവരുടെ മാതാപിതാക്കള്‍ എന്നിവര്‍ക്ക് 4999 രൂപയാണ് പാക്കേജ് റേറ്റ്.

തേക്കടിയിലെ കെ.ടി.ഡി സി ബജറ്റ് ഹോട്ടലായ പെരിയാര്‍ ഹൗസിലും മികച്ച കിഴിവുകളോടെ ടൂര്‍ പാക്കേജ് ലഭ്യമാണ്. 2 രാത്രി 3 ദിവസത്തെ താമസം പ്രഭാത ഭക്ഷണം നികുതികള്‍ ഉള്‍പ്പെടെ 3333 രൂപയാണ് ടൂര്‍ പാക്കേജുകള്‍ക്ക് ഈടാക്കുന്നത്. കെടിഡിസി ഹോട്ടലുകളില്‍ മറ്റൊരു സീസണിലും ഇത്ര കുറഞ്ഞ നിരക്കില്‍ ടൂര്‍ പാക്കേജുകള്‍ ലഭ്യമാകില്ല.

Related Post

തട്ടേക്കാട്ടെത്തി ഹരിതശോഭ നുകരാം; പക്ഷിക്കൂട്ടങ്ങളെ നിരീക്ഷിക്കാം  

Posted by - May 21, 2019, 11:35 pm IST 0
പെരിയാര്‍ തീരങ്ങളുടെ ഹരിതശോഭ കണ്‍കുളിര്‍ക്കെ കണ്ടാസ്വദിക്കുന്നതിനും വന്യമൃഗങ്ങളെയും ജലപക്ഷികളെയും അടുത്തുകാണുന്നതിനും സൗകര്യമൊരുക്കുന്നു തട്ടേക്കാട് പക്ഷിസങ്കേതത്തില്‍. പശ്ചിമഘട്ട മലനിരകള്‍ക്കുതാഴെ പെരിയാര്‍ തീരത്ത് 2500 ഹെക്ടറിലായി വ്യാപിച്ചുകിടക്കുന്ന ഈ പക്ഷി…

പ്രകൃതി രമണീയമായ വര്‍ക്കല സഞ്ചാരികള്‍ക്കായി കരുതി വെച്ചിരിക്കുന്ന കാഴ്ചകള്‍  

Posted by - May 21, 2019, 11:32 pm IST 0
തിരുവനന്തപുരം ജില്ലയിലെ പ്രകൃതിരമണീയമായ പട്ടണമായ വര്‍ക്കല കേരളത്തിന്റെ ദക്ഷിണമേഖലയിലാണ് സ്ഥിതി ചെയ്യുന്നത്. കടലും കുന്നുകളും മുട്ടിയുരുമ്മി നില്ക്കുന്ന അപൂര്‍വ സുന്ദരമായ കാഴ്ച വര്‍ക്കലയുടെ മാത്രം സവിശേഷതയാണ്. വര്‍ക്കല…

Leave a comment