തട്ടേക്കാട്ടെത്തി ഹരിതശോഭ നുകരാം; പക്ഷിക്കൂട്ടങ്ങളെ നിരീക്ഷിക്കാം  

58 0

പെരിയാര്‍ തീരങ്ങളുടെ ഹരിതശോഭ കണ്‍കുളിര്‍ക്കെ കണ്ടാസ്വദിക്കുന്നതിനും വന്യമൃഗങ്ങളെയും ജലപക്ഷികളെയും അടുത്തുകാണുന്നതിനും സൗകര്യമൊരുക്കുന്നു തട്ടേക്കാട് പക്ഷിസങ്കേതത്തില്‍. പശ്ചിമഘട്ട മലനിരകള്‍ക്കുതാഴെ പെരിയാര്‍ തീരത്ത് 2500 ഹെക്ടറിലായി വ്യാപിച്ചുകിടക്കുന്ന ഈ പക്ഷി സങ്കേതം അപൂര്‍വ്വവും അത്യപൂര്‍വ്വവുമായി പക്ഷിക്കൂട്ടങ്ങളുടെയും സസ്യ-ജന്തുജാലങ്ങളുടെയും കലവറയാണ്.

ലോകപ്രശസ്ത പക്ഷിശാത്രജ്ഞന്‍ ഡോ.സലീം അലിയാണ് ഇവിടം പറവകളുടെ സാമ്രാജ്യമാണെന്ന് തിരിച്ചറിഞ്ഞത്. ഇന്ന് ലോകത്തെമ്പാടുമുള്ള പക്ഷി നിരീക്ഷകരുടെയും ഗവേഷകരുടെയും ശ്രദ്ധാകേന്ദ്രമാണ് തട്ടേക്കാട് പക്ഷിസങ്കേതം.വിദേശിയരടക്കം ദിനം പ്രതി നൂറികണക്കിന് വിനോദ സഞ്ചാരികളും ഇവിടെ എത്തുന്നുണ്ട്.

വനംവകുപ്പിന്റെ 'ഹേണ്‍ബില്‍ ,ബോട്ട് പെരിയാറില്‍ സഞ്ചാരികള്‍ക്കായി ഓടുന്നു. എല്ലാവിധ സുരക്ഷമാനദണ്ഡങ്ങളും കൃത്യമായി പാലിച്ചാണ് 21 സീറ്റുള്ള ബോട്ട് വനംവകുപ്പ് സഞ്ചാരികള്‍ക്കായി എര്‍പ്പെടുത്തിയിട്ടുള്ളത്. തട്ടേക്കാട് – കൂട്ടിക്കല്‍ , തട്ടേക്കാട് – ഓവുങ്കല്‍ എന്നിങ്ങനെ രണ്ട് ജലപാതകളിലാണ് ബോട്ട് സര്‍വീസ്. പെരിയാര്‍ തീരങ്ങളില്‍ വെള്ളം കുടിക്കുന്നതിനും നീരാട്ടിനുമെത്തുന്ന കാട്ടാനക്കൂട്ടങ്ങളെയും ജല പക്ഷികളെയും മാനുകളെയും മറ്റും ഈ യാത്രയില്‍ സഞ്ചാരികള്‍ക്ക് അടുത്തുകാണാം.ഒരോമേഖലയിലെയും കാഴ്ചകളെക്കുറിച്ച് വിശദമായ വിവരങ്ങള്‍ പങ്കുവെക്കുന്നതിനായി വനം വകുപ്പ് ഏര്‍പ്പെടുത്തിയിട്ടുള്ള ഗൈഡും ബോട്ടിലുണ്ടാവും.ഒരു മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന യാത്രക്ക് ഒരാളില്‍ നിന്നും 150 രൂപയാണ് ഈടാക്കുന്നത്.ആഴ്ചയില്‍ ഏഴ് ദിവസവും സഞ്ചാരികള്‍ക്കായി ബോട്ട് സര്‍വീസ് ഉണ്ട്.

രാവിലെ 9 മണിക്ക് ആരംഭിക്കുകയും വൈകിട്ട് 4 .30-ന് അവസാനിക്കുകയും ചെയ്യുന്ന തരത്തിലാണ് ഇവിടുത്തെ ബോട്ട് സര്‍വ്വീസ് ക്രമീകരിച്ചിട്ടുള്ളത്.പെഡല്‍ ബോട്ട് സൗകര്യവും ഇവിടെ ലഭ്യമാണ്.നാലുപേര്‍ക്കും രണ്ടുപേര്‍ക്കും സഞ്ചരിക്കാന്‍ സൗകര്യമുള്ളതാണ് പെഡല്‍ ബോട്ടുകള്‍. തട്ടേക്കാട് പക്ഷി സങ്കേതത്തിലെ +918547603194/ +91 485 258 8302. എന്നീ നമ്പറുകളില്‍ ബന്ധപ്പെട്ടാല്‍ താല്‍പര്യക്കാര്‍ക്ക് യാത്ര ബുക്കുചെയ്യാം.

Related Post

അവധിക്കാലം അടിച്ചുപൊളിക്കാന്‍ ടൂര്‍ പാക്കേജുകളുമായി കെടിഡിസി  

Posted by - May 21, 2019, 11:33 pm IST 0
സ്‌കൂള്‍ അടച്ചു അവധിക്കാലത്താണ് കേരളത്തിലെ വിനോദസഞ്ചാരം അതിന്റെ പൂര്‍ണതയിലെത്തുന്നത്. അവധിക്കാലം ആഘോഷിക്കാന്‍ കിടിലന്‍ ടൂര്‍ പാക്കേജുകളാണ് കെടിഡിസി പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ഓഫറുകളിലൂടെ ചുരുങ്ങിയ ചിലവില്‍ കെടിഡിസി വക…

പ്രകൃതി രമണീയമായ വര്‍ക്കല സഞ്ചാരികള്‍ക്കായി കരുതി വെച്ചിരിക്കുന്ന കാഴ്ചകള്‍  

Posted by - May 21, 2019, 11:32 pm IST 0
തിരുവനന്തപുരം ജില്ലയിലെ പ്രകൃതിരമണീയമായ പട്ടണമായ വര്‍ക്കല കേരളത്തിന്റെ ദക്ഷിണമേഖലയിലാണ് സ്ഥിതി ചെയ്യുന്നത്. കടലും കുന്നുകളും മുട്ടിയുരുമ്മി നില്ക്കുന്ന അപൂര്‍വ സുന്ദരമായ കാഴ്ച വര്‍ക്കലയുടെ മാത്രം സവിശേഷതയാണ്. വര്‍ക്കല…

Leave a comment