കോമഡി ഉത്സവത്തിന്റെ വേദിയില്‍ ബാലന്റെ ഞെട്ടിക്കുന്ന പ്രകടനം  

68 0

ഫ്ളവേഴ്സ് ടിവിയുടെ കോമഡി ഉല്‍സവത്തില്‍ ഓട്ടിസ്റ്റിക്കായ കുട്ടിയുടെ പ്രകടനം കാഴ്ചക്കാരെ മാത്രമല്ല പരിപാടിയുടെ ജഡ്ജസായ ടിനി ടോമിനെയും കലാഭവന്‍ പ്രജോദിനെയുമൊക്കെ ഞെട്ടിച്ചു. നമ്മുടെ മനസ്സിലുള്ള വാചകങ്ങള്‍, കമ്പ്യൂട്ടര്‍ ടാബിന്റെ കീബോര്‍ഡില്‍ കൃത്യമായി ടൈപ്പ് ചെയ്താണ് കുട്ടി കാണിച്ചത്.

കുട്ടിയെ കാണിക്കാതെ മറ്റുള്ളവര്‍ എഴുതുന്ന വാക്കുകളാണ് കോമഡി ഉത്സവത്തിലെ വേദിയിലെത്തിയ ഓട്ടിസ്റ്റിക് ബാലന്‍ കൃത്യമായി ടൈപ് ചെയ്ത് ഞെട്ടിച്ചത്. ഇതിന്റെ വീഡിയോകളും വൈറലായി. പരിപാടിയുടെ തുടക്കത്തില്‍ അവതാരകന്‍ മിഥുന്‍ ടെലിപ്പതി എന്ന കഴിവുള്ള കുട്ടിയാണ് ഇതെന്നാണ് പറഞ്ഞത്. 'ഈ കുട്ടി 50 വര്‍ഷം കഴിഞ്ഞ് ജനിക്കേണ്ടയാളാണ്, അപ്പോള്‍ ഒരു പക്ഷേ മനുഷ്യര്‍ക്ക് ഈ രീതിയിലുള്ള കഴിവ് ഉണ്ടാകുമെന്നും, ദൈവം ഇപ്പോാഴേ അനുഗ്രഹിച്ച് വിട്ടതാണെന്നുമാണ്' വിധികര്‍ത്താക്കളായ ടിനിടോമും, കലാഭവന്‍ പ്രജോദുമൊക്കെ അഭിപ്രായപ്പെട്ടത്. ഈ പ്രകടനം കണ്ട് ഇവരുടെയാക്കെ കണ്ണു നിറയുകയും ചെയ്തു.

ഇത് ടെലിപ്പതിയാണെന്നായിരുന്നു വിശേഷണം. എന്നാല്‍ ഇത് കുട്ടി അമ്മയുടെ സ്പര്‍ശനത്താലാണ് എഴുതുന്നതെന്നും ടെലിപ്പതിയല്ലെന്നുമാണ് ശാസ്ത്ര പ്രചാരകനായ സി രവിചന്ദ്രനും ഡോക്ടര്‍ ജിനേഷ് പിഎസും വെളിപ്പെടുത്തിയിരിക്കുന്നത്. കുട്ടി തൊട്ടടുത്തുള്ള അമ്മയുടെ അംഗചലനങ്ങള്‍ അനുസരിച്ചാണ് കാര്യങ്ങള്‍ ഗ്രഹിക്കുന്നതെന്നും ടെലിപ്പതി ഒരു അന്ധവിശ്വാസം മാത്രമാണെന്നും അവര്‍ വിശദീകരിക്കുന്നു.

Related Post

പ്രേക്ഷക മനസു കീഴടക്കി ഉപ്പും മുളകും പാറുക്കുട്ടിയും  

Posted by - May 21, 2019, 09:40 am IST 0
മലയാള ടിവി സീരിയലുകളില്‍ ഏറ്റവും കൂുതല്‍ ആരാഝകരുള്ളത് ഫ്‌ളവേഴ്‌സ് ടിവിയിലെ ഉപ്പും മുളകിനുമാണെന്നു പറയാം. യുട്യൂബില്‍ കൂടിയും മറ്റും സീരിയല്‍ കാണുന്നവരുടെ അനേകം. ഒപ്പം സോഷ്യല്‍മീഡിയയില്‍ ആരാധകരുടെ…

ഒരു കുടുംബത്തിലെ രസകരമായ സംഭവങ്ങളുമായി തട്ടീം മുട്ടീം  

Posted by - May 20, 2019, 07:35 am IST 0
അച്ഛനും അമ്മയും രണ്ടു മക്കളും അച്ഛമ്മയും അടങ്ങുന്ന ഒരു കുടുംബത്തിലെ രസകരമായ സംഭവങ്ങളാണ്  മഴവില്‍ മനോരമയിലെ തട്ടീംമുട്ടീം എന്ന സീരിയലില്‍ പറയുന്നത്. ഹാസ്യത്തിനു പ്രാധാന്യം നല്‍കുന്ന സീരിയലില്‍…

Leave a comment