മലയാള ടിവി സീരിയലുകളില്‍ ഏറ്റവും കൂുതല്‍ ആരാഝകരുള്ളത് ഫ്‌ളവേഴ്‌സ് ടിവിയിലെ ഉപ്പും മുളകിനുമാണെന്നു പറയാം. യുട്യൂബില്‍ കൂടിയും മറ്റും സീരിയല്‍ കാണുന്നവരുടെ അനേകം. ഒപ്പം സോഷ്യല്‍മീഡിയയില്‍ ആരാധകരുടെ പ്രവാഹവും. ഇടയ്ക്ക് ചില വിവാദങ്ങളുണ്ടായെങ്കിലും അതിനെയെല്ലാം അതിജീവിച്ച് ഉപ്പും മുളകും മുന്നേറുകയാണ്.
സാധാരണ സീരിയലുകളില്‍ നിന്നും വിഭിന്നമായി ഒരു കുടുംബത്തില്‍ നടക്കുന്ന കാര്യങ്ങളാണ് നര്‍മ്മത്തിന്റെ മേമ്പൊടിയൊടെ ഉപ്പുംമുളകിലും അവതരിപ്പിക്കുന്നത്. ഉപ്പുംമുളകും സീരിയലില്‍ ഇപ്പോള്‍ കേന്ദ്രകഥാപാത്രമായി മാറിയിരിക്കുന്നത് പാറുക്കുട്ടിയാണ്. സീരിയലില്‍ നീലുവിന്റെയും ബാലചന്ദ്രന്‍ തമ്പിയുടേയും അഞ്ചാമത്തെ മകളായ പാര്‍വ്വതി ബാലചന്ദ്രന്‍ ആയിട്ടാണ് പാറുക്കുട്ടി എത്തിയത്. ജനിച്ച് ആറാം മാസം മുതല്‍ സീരിയലില്‍ അഭിനയിക്കുന്ന പാറുക്കുട്ടിക്ക് ആരാധകരേറെ.
കുസൃതിയും ചിരിയുമൊക്കെയായി പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ പാറുക്കുട്ടിയാണ് ഇപ്പോള്‍ സീരിയയലിനെ മുന്നോട്ടു നയിക്കുന്നതെ്‌നനു പറയാം. അമേയ എന്നാണ് യഥാര്‍ഥ പേരെങ്കിലും പ്രേക്ഷകര്‍ക്ക് ഇവള്‍ പ്രിയപ്പെട്ട പാറുക്കുട്ടിയാണ്. പാറുക്കുട്ടിയെ ചുറ്റിപ്പറ്റിയാണ് ഇപ്പോള്‍ കഥകള്‍ മുന്നോട്ട് പോകുന്നത്. ജനിച്ച് ആറാംമാസം മുതല്‍ പാറുക്കുട്ടിയുടെ ലോകം ഉപ്പും മുളകുമാണ്. മാസത്തില്‍ 20 ദിവസമാണ് ഷൂട്ടുള്ളത്. അതിനാല്‍ തന്നെ നീലുവും ബാലുവുമെല്ലാം സ്വന്തമാണെന്നാണ് പാറു കരുതുന്നത്. അച്ഛനെന്നും അമ്മയെന്നുമാണ് മറ്റു നാലുപേരും ഇവരെ വിളിക്കാറുള്ളത്. പാറുക്കുട്ടിയും അങ്ങനെ തന്നെയാണ് വിളിക്കുന്നത്.
നിരവധി ഫാന്‍സ് പേജുകളും ലക്ഷക്കണക്കിന് ആരാധകരുമാണ് ചുരുങ്ങിയ നാളുകള്‍ കൊണ്ട് പാറുക്കുട്ടി നേടിയത്. കരുനാഗപ്പള്ളിയിലെ പ്രയാര്‍ സ്വദേശികളായ അനില്‍ കുമാറിന്റെയും ഗംഗാലക്ഷ്മിയുടെയും രണ്ടാമത്തെ മകളാണ് അമേയ എന്ന പാറുക്കുട്ടി.