ടെക്സസില്‍ റെഡ് ലൈറ്റ് കാമറകള്‍ നിരോധിക്കാനുള്ള ബില്‍ സെനറ്റ് പാസാക്കി; ഗവര്‍ണര്‍ ഒപ്പുവെയ്ക്കുന്നതോടെ നിയമമാകും  

176 0

ഓസ്റ്റിന്‍: ടെക്സസ് സംസ്ഥാനത്തെ റെഡ് ലൈറ്റ് കാമറകള്‍ നിരോധിക്കുന്നതിനുള്ള ബില്‍ അവസാന കടമ്പയും കടന്ന് ഗവര്‍ണര്‍ ഗ്രെഗ് എബര്‍ട്ടിന്റെ ടേബിളിലെത്തി. ടെക്സസ് ഹൗസ് നേരത്തെ ബില്‍ പാസാക്കിയിരുന്നു.

മെയ് 16-നു വെള്ളിയാഴ്ച വൈകിട്ട് ഒരു മണിക്കൂര്‍ നീണ്ടുനിന്ന ചര്‍ച്ചകള്‍ക്കുശേഷം ബില്‍ എട്ടിനെതിരേ 23 വോട്ടുകള്‍ക്കാണ് സെനറ്റ് പാസാക്കിയത്. അമിത വേഗതയാലും, റെഡ് ലൈറ്റ് നിയമവിരുദ്ധമായി മറികടക്കുകയും ചെയ്യുന്ന പൗരന്മാരെ കാമറകള്‍ പരിശോധിച്ച് ഫൈന്‍ ഈടാക്കുന്നത് അവസാനിപ്പിക്കുക എന്നതാണ് ബില്‍ കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ബില്ല് അവതരിപ്പിച്ചുകൊണ്ട് സെനറ്റര്‍ ബോബ് ഹാള്‍ പറഞ്ഞു.

ടെക്സസിലെ ആര്‍ലിംഗ്ടണ്‍, റിച്ചാര്‍ഡ്സണ്‍ തുടങ്ങിയ പല സിറ്റികളും ഇതിനകംതന്നെ റെഡ് ലൈറ്റ് കാമറകള്‍ നിരോധിച്ചിരുന്നെങ്കിലും സംസ്ഥാനവ്യാപകമായി നിരോധനം ഏര്‍പ്പെടുത്തുന്നത് ആദ്യമാണ്. കാമറകള്‍ നിരോധിക്കാത്ത ഡാളസ് സിറ്റിക്ക് 2018-ല്‍ മാത്രം 5.8 മില്യന്‍ ഡോളറാണ് നിയമലംഘനം നടത്തിയവരില്‍ നിന്നും ലഭിച്ചത്. 75 ഡോളറാണ് ഫൈന്‍. ഇത്തരം കാമറകള്‍ സ്ഥാപിച്ചിരിക്കുന്ന സ്ഥലങ്ങളില്‍ ഡ്രൈവര്‍മാര്‍ വാഹനങ്ങള്‍ പെട്ടെന്ന് നിര്‍ത്തുന്നതിനാല്‍ അപകടങ്ങള്‍ വര്‍ധിക്കുന്നതുമൂലമാണ് ബില്‍ കൊണ്ടുവരുവാന്‍ കാരണമായി ചൂണ്ടിക്കാണിക്കുന്നത്. എത്രയും പെട്ടെന്ന് ഗവര്‍ണര്‍ ഒപ്പുവെയ്ക്കുന്നതോടെ ബില്‍ നിയമമാകും.

Related Post

പത്താമത് കമ്മ്യൂണിറ്റി ഹെല്‍ത്ത് ആന്റ് വെല്‍നസ് ഫെയര്‍ ജൂണ്‍ 15 ന്  

Posted by - May 23, 2019, 05:28 pm IST 0
കരോള്‍ട്ടണ്‍(ഡാളസ്സ്): അമേരിക്കന്‍ മുസ്ലീം വുമണ്‍ ഫിസിഷ്യന്‍ അസ്സോസിയേഷനും, മദീന മസ്ജിത് കരോള്‍ട്ടനും സംയുക്തമായി ടെക്സസ് ഹെല്‍ത്ത് പ്രസ്ബിറ്റീരിയന്‍ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ ജൂണ്‍ 15 ന് പത്താമത് കമ്മ്യൂണിറ്റി…

കെ എച്ച് എന്‍ എ ദ്വൈവാര്‍ഷിക ഹൈന്ദവസംഗമം ഹൂസ്റ്റണില്‍ നടന്നു  

Posted by - May 23, 2019, 05:30 pm IST 0
ഹൂസ്റ്റണ്‍: കേരള ഹിന്ദുസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ദേശീയ ദ്വൈ വാര്‍ഷിക ഹൈന്ദവസംഗമത്തിന്റെ ഹുസ്റ്റണിലെ ശുഭാരംഭം ക്ഷേത്ര സന്നിധിയില്‍ഉത്സവാന്തരീക്ഷത്തില്‍ ആവേശകരമായി നടന്നു. ഹൂസ്റ്റണ്‍ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിലെ ഉത്സവ…

Leave a comment