പത്താമത് കമ്മ്യൂണിറ്റി ഹെല്‍ത്ത് ആന്റ് വെല്‍നസ് ഫെയര്‍ ജൂണ്‍ 15 ന്  

52 0

കരോള്‍ട്ടണ്‍(ഡാളസ്സ്): അമേരിക്കന്‍ മുസ്ലീം വുമണ്‍ ഫിസിഷ്യന്‍ അസ്സോസിയേഷനും, മദീന മസ്ജിത് കരോള്‍ട്ടനും സംയുക്തമായി ടെക്സസ് ഹെല്‍ത്ത് പ്രസ്ബിറ്റീരിയന്‍ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ ജൂണ്‍ 15 ന് പത്താമത് കമ്മ്യൂണിറ്റി ഹെല്‍ത്ത് ആന്റ് വെല്‍നസ് ഫെയര്‍ സംഘടിപ്പിക്കുന്നു.

ജൂണ്‍ 15 ന് രാവിലെ 9.30 മുതല്‍ 1.30 വരെ കരോള്‍ട്ടണ്‍ ഓള്‍ഡ് സെന്ററിലുള്ള മദീനാ മസ്ജിദ് ഓഫ് കരോള്‍ട്ടണിലാണ് ഫെയര്‍ സംഘടിപ്പിച്ചിരിക്കുന്നത്. 5 ഡോളറാണ് രജിസ്ട്രേഷന്‍ ഫീസ്. അഡല്‍റ്റ് സ്‌ക്രീനിംഗ് (കൊളസ്ട്രോള്‍, ഗ്ലൂക്കോസ്) തുടങ്ങിയ പരിശോധനയും ഇവിടെ ഉണ്ടായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഷൊഹബു ഖാന്‍ 469 855 7175
നറ്റാഷ ഡുറാനി 817 760 8918.

Related Post

കെ എച്ച് എന്‍ എ ദ്വൈവാര്‍ഷിക ഹൈന്ദവസംഗമം ഹൂസ്റ്റണില്‍ നടന്നു  

Posted by - May 23, 2019, 05:30 pm IST 0
ഹൂസ്റ്റണ്‍: കേരള ഹിന്ദുസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ദേശീയ ദ്വൈ വാര്‍ഷിക ഹൈന്ദവസംഗമത്തിന്റെ ഹുസ്റ്റണിലെ ശുഭാരംഭം ക്ഷേത്ര സന്നിധിയില്‍ഉത്സവാന്തരീക്ഷത്തില്‍ ആവേശകരമായി നടന്നു. ഹൂസ്റ്റണ്‍ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിലെ ഉത്സവ…

ടെക്സസില്‍ റെഡ് ലൈറ്റ് കാമറകള്‍ നിരോധിക്കാനുള്ള ബില്‍ സെനറ്റ് പാസാക്കി; ഗവര്‍ണര്‍ ഒപ്പുവെയ്ക്കുന്നതോടെ നിയമമാകും  

Posted by - May 23, 2019, 05:19 pm IST 0
ഓസ്റ്റിന്‍: ടെക്സസ് സംസ്ഥാനത്തെ റെഡ് ലൈറ്റ് കാമറകള്‍ നിരോധിക്കുന്നതിനുള്ള ബില്‍ അവസാന കടമ്പയും കടന്ന് ഗവര്‍ണര്‍ ഗ്രെഗ് എബര്‍ട്ടിന്റെ ടേബിളിലെത്തി. ടെക്സസ് ഹൗസ് നേരത്തെ ബില്‍ പാസാക്കിയിരുന്നു.…

Leave a comment