ഭര്‍ത്താവിന്റെ അവിഹിതബന്ധം കണ്ടെത്താനുള്ള ആറു മാര്‍ഗങ്ങള്‍  

59 0

ഭര്‍ത്താവിന് മറ്റാരോടെങ്കിലും ബന്ധമുള്ളതായി സംശയിക്കുന്ന ഭാര്യമാര്‍ക്ക് അത് വളരെ എളുപ്പത്തില്‍ കണ്ടെത്തുന്നതിനുള്ള സൂത്രമാണ് മനശാസ്ത്രജ്ഞ ഡോ. ആമി ഇവേഴ്സണ്‍ കണ്ടെത്തിയിരിക്കുന്നത്. എത്ര ആത്മാര്‍ഥമായാണ് പങ്കാളികള്‍ പരസ്പരം സ്നേഹിക്കുന്നതെങ്കിലും ചിലപ്പോഴൊക്കെ ആര്‍ക്കെങ്കിലുമൊരു ചാഞ്ചല്യമുണ്ടായേക്കാമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കുന്നു. ആറ് കാര്യങ്ങളാണ് ഭര്‍ത്താവിന്റെ അവിഹിത ബന്ധത്തിന്റെ സൂചനകളായി പരിഗണിക്കാവുന്നതെന്ന് ഡോ. ആമി ഇവേഴ്സണ്‍ പറയുന്നു.

1. ഭര്‍ത്താവിന്റെ കുടുംബപാരമ്പര്യം എങ്ങനെയുള്ളതാണെന്ന് ആദ്യം മനസ്സിലാക്കുക. രക്ഷിതാക്കളുടെ ബന്ധത്തില്‍ ഉലച്ചിലുണ്ടാവുകയോ, അവര്‍ക്കാര്‍ക്കെങ്കിലും മറ്റൊരു ബന്ധമുണ്ടായിരിക്കുകയോ ചെയ്താല്‍, അത് അയാളിലേക്കും പകര്‍ന്നിട്ടുണ്ടാവാം. ഇത്തരം സാഹചര്യങ്ങളില്‍ വളര്‍ന്നുവന്ന ഒരാള്‍ക്ക് അവിഹിതബന്ധമുണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

2. ഭര്‍ത്താവിന് മുമ്പെന്തെങ്കിലും ബന്ധമുണ്ടായിരുന്നോ എന്നതും നിര്‍ണായകമാണ്. ഡേറ്റിങ് ആപ്പുകളും ലൈംഗികച്ചുവയുള്ള സന്ദേശങ്ങളയക്കലും നീലച്ചിത്രങ്ങള്‍ കാണുന്ന ശീലവും ഉണ്ടോ?. ലൈംഗികാസക്തി കൂടുതലുള്ളയാളാണെങ്കിലും അവിഹിത ബന്ധത്തിലേക്ക് പോകാന്‍ സാധ്യതയേറെയാണ്. അവിഹിത ബന്ധം പുലര്‍ത്തുന്ന സുഹൃത്തുക്കളുമായുള്ള ഇടപഴകലും അത്തരമൊരു ബന്ധത്തിലേക്ക് നയിക്കാനുള്ള സാധ്യത കൂട്ടും.

3. അവിഹിത ബന്ധങ്ങള്‍ പലപ്പോഴും സെക്സ് മാത്രം ആഗ്രഹിച്ചുണ്ടാകുന്നതായിരിക്കില്ല. അത് പലതില്‍നിന്നുമുള്ള രക്ഷപ്പെടലായും ഉപയോഗിച്ചേക്കാം. ജോലിസ്ഥലത്തെ സമ്മര്‍ദത്തില്‍നിന്നുള്ള രക്ഷയ്ക്കായും മറ്റൊരു ബന്ധത്തെ ആശ്രയിക്കുന്നവരുണ്ട്. ജോലിയില്‍്സഥാനക്കയറ്റമോ മറ്റോ ലഭിക്കുന്നതിലൂടെ കൈവരുന്ന അമിതാത്മവിശ്വാസവും മറ്റൊരു ബന്ധത്തിലേക്ക് നയിച്ചെന്നിരിക്കാം. ഉറ്റബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ മരണമുണ്ടാക്കുന്ന ആഘാതവും മറ്റൊരു ബന്ധത്തിലേക്ക് വഴിവെക്കാം.

4. സ്വഭാവത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ നിരീക്ഷിച്ചാലും അവിഹിത ബന്ധമുണ്ടോ എന്ന് തിരിച്ചറിയാനാകും. മുമ്പത്തേക്കാള്‍ കണ്ണാടിയുടെ മുന്നില്‍ ചെലവഴിക്കുകയോ സൗന്ദര്യ വര്‍ധക വസ്തുക്കളില്‍ മുമ്പില്ലാത്തവിധം താത്പര്യം പ്രകടിപ്പിക്കുകയോ ചെയ്താല്‍ ന്യായമായും സംശയിക്കാവുന്നതാണ്. വേഷവിധാനത്തിലും മറ്റും അമിത ശ്രദ്ധ പുലര്‍ത്തുക. ഫോണില്‍ സംസാരിക്കുമ്പോള്‍ പങ്കാളിയുടെ സാന്നിധ്യം ഒഴിവാക്കുക, അടക്കിപ്പിടിച്ച് സംസാരിക്കുക, സാമൂഹിക മാധ്യമങ്ങളില്‍ കൂടുതലായി ഇടപഴകുക തുടങ്ങിയവയൊക്കെ സൂചനകളാണ്.

5. നിങ്ങളെക്കുറിച്ചുള്ള ഭര്‍ത്താവിന്റെ അഭിപ്രായത്തില്‍ പ്രകടമായ വ്യത്യാസം വരുന്നുണ്ടോ എന്നും ശ്രദ്ധിക്കുക. നിങ്ങളുടെ സൗന്ദര്യത്തെക്കുറിച്ചോ മറ്റോ പറഞ്ഞ് സ്ഥിരം പ്രശ്നങ്ങളും വഴക്കും സൃഷ്ടിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കില്‍ മറ്റാരോ അദ്ദേഹത്തിന്റ മനസ്സിലുണ്ടെന്ന് ഉറപ്പിക്കാം. കുറ്റബോധത്തിന്റെ പുറത്താകാം ഇത്തരം വഴക്കുകളിലേറെയും ഉണ്ടാവുന്നത്. നിങ്ങളുടെ ലൈംഗിക ജീവിതത്തെയും അത് ബാധിച്ചുതുടങ്ങും.

6. ഭര്‍ത്താവിന് പരസ്ത്രീ ബന്ധമുണ്ടാകുന്നതിന് അദ്ദേഹത്തെ മാത്രം കുറ്റം പറയുന്നതില്‍ അര്‍ഥമില്ല. നിങ്ങളുടെ ജീവിതത്തില്‍ സമീപകാലത്തുണ്ടായ മാറ്റം നിങ്ങള്‍കൂടി പരിശോധിക്കുക. നിങ്ങള്‍ക്ക് ഭര്‍ത്താവിനെ ശ്രദ്ധിക്കാന്‍ സമയം കിട്ടാതെ വരികയോ കൂടുതല്‍ സമയം മറ്റെന്തെങ്കിലും കാര്യത്തില്‍ ചെലവിടാന്‍ തുടങ്ങുകയോ ചെയ്തിട്ടുണ്ടെങ്കില്‍ അതും ഭര്‍ത്താവിനെ മറ്റൊരു ബന്ധത്തിലേക്ക് നയിക്കാമെന്ന് വിലയിരുത്തപ്പെടുന്നു.

Related Post

കടമെടുത്താല്‍ രാജ്യത്തിന്റെ കറന്‍സിക്കു വിനിമയമൂല്യം കുറയും  

Posted by - May 23, 2019, 04:03 pm IST 0
ഒരു രാജ്യത്തെ അടിസ്ഥാന പലിശനിരക്ക് മറ്റൊരു രാജ്യത്തേതിനെക്കാള്‍ കുറവായിരുന്നാല്‍, കുറഞ്ഞ നിരക്കുള്ള രാജ്യത്തെ കറന്‍സി കൂടുതലായി വില്‍ക്കപ്പെടും; ഉയര്‍ന്ന നിരക്കുള്ള രാജ്യത്ത് കറന്‍സി കൂടുതലായി വാങ്ങിക്കുകയും ചെയ്യും.…

വിപണിയെ നിയന്ത്രിക്കുന്നത് നാണ്യനയവും ഊഹാപോഹങ്ങളും  

Posted by - May 23, 2019, 03:56 pm IST 0
വ്യത്യസ്ത ഇനം കറന്‍സികളുടെ പരസ്പര കൈമാറ്റമാണ് ഫോറിന്‍ എക്‌സ്‌ചേഞ്ച് അഥവാ വിദേശനാണ്യ വിനിമയം. ഇതില്‍ ഓരോ ഇനത്തിന്റെയും ആവശ്യം, വിതരണം എന്നിവയുടെ അടിസ്ഥാനത്തില്‍ വിനിമയമൂല്യത്തില്‍ മാറ്റംവരും. സപ്ലൈയെയും…

ലൈംഗികശേഷി വര്‍ധിപ്പിക്കുന്നതിന് മുരിങ്ങയ്ക്കയും മുരിങ്ങയിലയും  

Posted by - May 23, 2019, 07:25 pm IST 0
നാട്ടിന്‍പുറങ്ങളില്‍ എല്ലാ വീടുകളിലും ലഭ്യമായ സസ്യവിഭവമാണ് മുരിങ്ങയ്ക്ക. മുരിങ്ങയ്ക്ക സ്ഥിഥിരമായി കഴിക്കുന്നത് ലൈംഗീക ശേഷിക്കും ഉദ്ധാരണത്തിനും വളരെ നല്ലതാണെന്ന് പണ്ടുമുതലേ കേള്‍വിയുള്ളതാണ്. മുരിങ്ങയ്ക്ക മാത്രമല്ല മുരിങ്ങ ഇലയ്ക്കും…

വിപണി വിശകലനങ്ങളും രാഷ്ട്രീയസാഹചര്യങ്ങളും കയറ്റിറക്കങ്ങള്‍ക്കു കാരണമാകും  

Posted by - May 23, 2019, 03:58 pm IST 0
വിദേശനാണ്യ വിനിമയ വിപണിയെ വിശകലനംചെയ്യുന്നവരുടെ പ്രവചനങ്ങള്‍ പ്രകാരം വിനിമയമൂല്യത്തില്‍ മാറ്റംവന്നുകൊണ്ടിരിക്കും. ഇത്തരത്തിലുള്ള വിശദമായ വിപണി വിശകലനങ്ങളെ അടിസ്ഥാനമാക്കിയുള്ള സൂചനകള്‍ വിനിമയ മൂല്യനിര്‍ണയത്തില്‍ പ്രധാനമാണ്. ഇതിന് അനുസൃതമായി വിനിമയം…

എസ്ബിഐ ഭവനവായ്പകളുടെ പലിശനിരക്കില്‍ കുറവ് വരുത്തി  

Posted by - May 23, 2019, 05:00 am IST 0
രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ചൊവ്വാഴ്ച പലിശ നിരക്ക് 10 ബേസിസ് പോയിന്റ് ആയി കുറച്ചു. റിപ്പോ നിരക്കില്‍ തുടര്‍ച്ചയായി…

Leave a comment