അമിതമേക്കപ്പില്ലാതെ കല്യാണപ്പെണ്ണിനെ സുന്ദരിയാക്കാം  

147 0

കല്യാണദിവസം എല്ലാവരും ശ്രദ്ധിക്കുന്നത് വധുവിനെയാണ്. വധു സുന്ദരിയാണോ, ആഭരണങ്ങള്‍ എങ്ങനെ, സാരിയുടെ നിറം, മേക്കപ്പെങ്ങനെ ഇതെല്ലാം വിശദമായിത്തന്നെ വിലയിരുത്താന്‍ ആളുണ്ടാവും. പക്ഷേ, കല്യാണത്തിന് പെണ്ണിനെ സുന്ദരിയാക്കാന്‍ വേണ്ടി അമിത മേക്കപ്പിടുന്നത് വിപരീത ഫലമേ ഉണ്ടാക്കൂ. ചര്‍മ്മത്തിന്റെ സ്വഭാവം അനുസരിച്ചുള്ള മേക്കപ്പാണ് വേണ്ടത്. പെണ്ണിന്റെ അഭിപ്രായവും അടുത്ത ബന്ധുക്കളുടെ സഹായവും ബ്യൂട്ടിഷ്യന്റെ കഴിവും സൗന്ദര്യ ബോധവുമാണ് മേക്കപ്പിനെ നന്നാക്കുന്നത്. മുഖത്തിനു ചേരുന്ന മുടിക്കെട്ടുകളാണ് വേണ്ടത്. മുഖസൗന്ദര്യത്തിനനുസരിച്ച് മുടി ഒരുക്കുക എന്നതാണ് ബ്യൂട്ടിഷ്യന്റെ കടമ. ഓരോരുത്തര്‍ക്കും ചേരുന്ന കേശഭംഗി ബ്യൂട്ടിഷ്യന്‍ മനസ്സിലാക്കിയിരിക്കണം.

ബ്ളീച്ചിംഗ്, വാക്സിംഗ്, ഫേഷ്യലിംഗ് ഇവ നേരത്തെ തന്നെ നടത്തേണ്ടതുണ്ട്. മൂന്നു ദിവസം മുന്‍പ് ഫേഷ്യല്‍ ചെയ്യുന്നതാണ് ഏറ്റവും നല്ലത്. മുടിയുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണം. ഷാംപൂ ഉപയോഗിക്കുന്നതിനേക്കാള്‍ തിളക്കവും അഴകും ഇഞ്ചയും ചെമ്പരത്തിയിലയും ചേര്‍ത്തരച്ച് തലയില്‍ ഉപയോഗിക്കുന്നതാണ്. ഓരോ മതവിഭാഗങ്ങളുടേയും വ്യത്യസ്തതയുള്ള കേശാലങ്കാരങ്ങളാണ്. ഹിന്ദു വധു മുടി പിന്നിയിട്ട് പൂക്കള്‍ വയ്ക്കുമ്പോള്‍ ക്രിസ്ത്യന്‍ വധു മുടി ഉയര്‍ത്തിക്കെട്ടുന്നു.
 
കണ്‍മഷി എഴുതുന്നത് കണ്ണുകളുടെ ഭംഗികൂട്ടാന്‍ കാരണമാകും. കണ്‍പോളകള്‍ക്കും പുറത്തുകൂടി ഐലൈനര്‍ എഴുതുകയാണ് വേണ്ടത്. കാലുകളും കൈവിരലുകളും ഭംഗിയാക്കുന്നത് പ്രധാനമാണ്. ഉപ്പ്, ഡെറ്റോള്‍, നാരങ്ങാനീര് എന്നിവ ചൂടുവെള്ളത്തില്‍ കലര്‍ത്തി വിരലുകളും കാലും അതില്‍ മുക്കിവയ്ക്കുന്നത് നന്നായിരിക്കും.

Related Post

മുടി വളര്‍ത്താന്‍ ജ്യോതിശാസ്ത്രവും പരീക്ഷിക്കാം  

Posted by - May 13, 2019, 01:30 pm IST 0
സൗന്ദര്യ സംരക്ഷണത്തില്‍ ശ്രദ്ധ ചെലുത്താത്തവരായിട്ട് ആരും കാണില്ല, പ്രത്യേകിച്ച് സ്ത്രീകള്‍. മുഖത്തിന്റെ സൗന്ദര്യത്തിലെന്ന പോലെ മുടിയുടെ ആരോഗ്യത്തിലും അഴകിലും സംരക്ഷിക്കാനും അറിഞ്ഞിരിക്കേണ്ട കാര്യങ്ങളുണ്ട്. എല്ലാ സ്ത്രീകളുടെയും ആഗ്രഹം…

ഭക്ഷണം കഴിക്കാത്ത കുട്ടികളും അമ്മമാരുടെ ഉത്കണ്ഠയും  

Posted by - May 24, 2019, 11:43 am IST 0
അവനൊന്നും കഴിക്കില്ല, പല അമ്മമാരുടെയും പതിവു പരാതിയാണിത്. രാവിലെ മുതല്‍ അവര്‍ മക്കളുടെ പിന്നാലെ കഴിക്കെന്റെ മോനേ എന്നു പറഞ്ഞു നടക്കുകയാണ്. പക്ഷേ മക്കള്‍ അതുകേട്ടമട്ടേ കാണിക്കില്ല.…

ജീവിത ശൈലി മാറ്റാം; സ്തനാര്‍ബുദത്തെ പ്രതിരോധിക്കാം  

Posted by - May 13, 2019, 01:27 pm IST 0
സ്ത്രീകള്‍ ഏറ്റവുമധികം ഭയക്കുന്ന രോഗങ്ങളിലൊന്നാണ് സ്തനാര്‍ബുദം. അറുപത്തിയഞ്ച് വയസുവരെ ജീവിക്കുന്ന സ്ത്രീകളില്‍ നാലു ശതമാനം പേരിലെങ്കിലും സ്തനാര്‍ബുദം ഉണ്ടാകുന്നു എന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. നാല്‍പത് മുതല്‍ അറുപത്…

Leave a comment