ജീവിത ശൈലി മാറ്റാം; സ്തനാര്‍ബുദത്തെ പ്രതിരോധിക്കാം  

66 0

സ്ത്രീകള്‍ ഏറ്റവുമധികം ഭയക്കുന്ന രോഗങ്ങളിലൊന്നാണ് സ്തനാര്‍ബുദം. അറുപത്തിയഞ്ച് വയസുവരെ ജീവിക്കുന്ന സ്ത്രീകളില്‍ നാലു ശതമാനം പേരിലെങ്കിലും സ്തനാര്‍ബുദം ഉണ്ടാകുന്നു എന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. നാല്‍പത് മുതല്‍ അറുപത് വയസു വരെ പ്രായമുള്ള സ്ത്രീകളില്‍ മരണത്തിനു കാരണമാകുന്ന രോഗങ്ങളില്‍ മുഖ്യം സ്തനങ്ങളിലെ കാന്‍സറാണ്.

സ്തനാര്‍ബുദത്തെ എങ്ങനെ തടയാമെന്നുള്ള അന്വേഷണവും ചെന്നെത്തിനില്‍ക്കുന്നത് ആഹാരത്തിലെ കൊഴുപ്പിലാണ്. കൊഴുപ്പ് കുറഞ്ഞ ആഹാരം, സ്തനങ്ങളിലുണ്ടാകുന്ന കാന്‍സര്‍ പ്രതിരോധിക്കാന്‍ സഹായിക്കും. ജീവിതശൈലിയില്‍ മാറ്റങ്ങള്‍ വരുത്തിയാല്‍ സ്തനാര്‍ബുദത്തെ പ്രതിരോധിക്കാം. ആഹാരത്തില്‍ കൊഴുപ്പിന്റെ അംശം തീരെ കുറയ്ക്കുന്നതും പഴങ്ങള്‍ കൂടുതല്‍ കഴിക്കുന്നതും നല്ലതാണ്. ഇങ്ങനെയുള്ളവരില്‍ സ്തനാര്‍ബുദം ഉണ്ടാകാനുള്ള സാധ്യത തീരെ കുറവായിരിക്കും.

ആര്‍ത്തവവിരാമശേഷം, സ്തനാര്‍ബുദം ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നതിനും കൊഴുപ്പ് തീരെ കുറഞ്ഞ ആഹാരശീലം സഹായിക്കുന്നതാണ്. കൊഴുപ്പു കൂടിയ ആഹാരശീലം ആര്‍ത്തവവിരാമശേഷം അര്‍ബുദം ഉണ്ടാകാനുള്ള സാധ്യത കൂടുതലാക്കും. കൊഴുപ്പു കൂടിയ ആഹാരം കൂടുതല്‍ കഴിക്കുന്നവരില്‍ ശരീരത്തിലെ കൊഴുപ്പിന്റെ ശേഖരം കൂടുന്നു.  ഈ കൂടിയ നിലയിലുള്ള കൊഴുപ്പിന്റെ ഫലമായി ശരീരത്തില്‍ നീര്‍ക്കെട്ടും ഈസ്ട്രജന്‍ എന്ന ഹോര്‍മോണിന്റെ നിലയും ഉയരും. ഇവ രണ്ടും കാന്‍സറിനു കാരണമാകാന്‍ സാധ്യതയുള്ളവയാണ്.

പ്രസവിച്ചിട്ടില്ലാത്ത സ്ത്രീകളില്‍, പ്രസവിച്ച സ്ത്രീകളെ അപേക്ഷിച്ച് സ്തനാര്‍ബുദം ഉണ്ടാകാനുള്ള സാധ്യത കൂടുതലായിരിക്കും. പ്രസവിക്കുകയും കുഞ്ഞുങ്ങളെ മുലയൂട്ടി വളര്‍ത്തുകയും ചെയ്യുന്ന സ്ത്രീകളില്‍ സ്തനാര്‍ബുദം ഉണ്ടാകാനുള്ള സാധ്യത കുറഞ്ഞിരിക്കും. കൂടുതല്‍ തവണ പ്രസവിക്കുന്നതും കൂടുതല്‍ കാലം മുലയൂട്ടുന്നതും സ്തനാര്‍ബുദം ഉണ്ടാകാനുള്ള സാധ്യത വീണ്ടും കുറയ്ക്കും.

കാന്‍സറില്‍ നിന്നും സംരക്ഷണം ലഭിക്കുന്നതിനു സഹായിക്കുന്ന ഘടകങ്ങള്‍ അടങ്ങിയിരിക്കുന്ന ഒരു ആഹാരരീതി ശീലിക്കുകയാണ് കാന്‍സറില്‍നിന്നും രക്ഷനേടാന്‍ ആദ്യം ശ്രദ്ധിക്കേണ്ടത്. ഇങ്ങനെയുള്ള ഘടകങ്ങള്‍ പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍, ഇലക്കറികള്‍, ഉള്ളി, വെളുത്തുള്ളി, കടല്‍മത്സ്യങ്ങള്‍ എന്നിവയിലെല്ലാം അടങ്ങിയിട്ടുണ്ട്. പതിവായി മൂന്നു ഗ്രാം മീനെണ്ണ കഴിക്കുകയാണെങ്കില്‍ മറ്റ് എല്ലാ കൊഴുപ്പുകളും എണ്ണകളും ഒഴിവാക്കാവുന്നതാണ്. ഗ്രീന്‍ ടീ നല്ലതാണ്.

മദ്യപാനശീലമുള്ളവര്‍ അത് ഒഴിവാക്കുക. ആര്‍ത്തവവിരാമം സംഭവിച്ച, പതിവായി മദ്യം കഴിക്കുന്ന ശീലമുള്ളവരില്‍ കാന്‍സര്‍ ഉണ്ടാകാനുള്ള സാധ്യത, അങ്ങനെയല്ലാത്തവരെ അപേക്ഷിച്ചു മുപ്പത് ശതമാനം കൂടുതലായിരിക്കും. മാത്രമല്ല, അങ്ങനെയുള്ളവരില്‍ സ്തനാര്‍ബുദത്തിന്റെ ഫലമായി മരണം സംഭവിക്കാനുള്ള സാധ്യതയും കൂടുതലായിരിക്കും.

രാവിലെ അരമണിക്കൂര്‍ സമയം വെയില്‍ കൊള്ളുന്നത് സ്തനാര്‍ബുദം ഉണ്ടാകാനുള്ള സാധ്യത തീരെ കുറയ്ക്കും. കടുത്ത മാനസിക സംഘര്‍ഷം നീണ്ടകാലമായി അനുഭവിക്കുന്നവരില്‍ സ്തനാര്‍ബുദം ഉണ്ടാകാനുള്ള സാധ്യത കൂടുതലായിരിക്കും. സ്തനാര്‍ബുദം ബാധിക്കുന്നവരില്‍ കൂടുതല്‍ പേരും വിഷാദം നിറഞ്ഞ മാനസികാവസ്ഥയുള്ളവരായിരിക്കും, എന്നാണ് പുതിയ പഠനങ്ങളില്‍ നിന്നറിയുന്നത്. ഇങ്ങനെയുള്ളവരില്‍ കൂടുതല്‍ പേരിലും ചികിത്സ പൂര്‍ണമായി ഫലപ്രദമാകുകയില്ല. ചികിത്സ ഫലപ്രദമാകുന്നവരില്‍ രോഗം തീവ്രമായി തിരിച്ചുവരാനുള്ള സാധ്യത കൂടുതലായിരിക്കും. ഉയര്‍ന്ന നിലയിലുള്ള മാനസിക സംഘര്‍ഷം അനുഭവിക്കുന്നവര്‍ ഒരു ഡോക്ടറെ കാണുന്നതും മാനസികസംഘര്‍ഷം കൈകാര്യം ചെയ്യാന്‍ വേണ്ട കാര്യങ്ങള്‍ പഠിക്കുന്നതും അതൊക്കെ പരിശീലിക്കുന്നതും നല്ലതാണ്. കൂടുതല്‍ സമയം നല്ല ചിന്തകള്‍ ഉള്ളവരുടെ കൂടെ കഴിയുന്നതും ഒരുപാട് തമാശകള്‍ പറയുകയും കേള്‍ക്കുകയും ചെയ്യുന്നതും നല്ലതാണ്.

Related Post

അമിതമേക്കപ്പില്ലാതെ കല്യാണപ്പെണ്ണിനെ സുന്ദരിയാക്കാം  

Posted by - May 13, 2019, 01:39 pm IST 0
കല്യാണദിവസം എല്ലാവരും ശ്രദ്ധിക്കുന്നത് വധുവിനെയാണ്. വധു സുന്ദരിയാണോ, ആഭരണങ്ങള്‍ എങ്ങനെ, സാരിയുടെ നിറം, മേക്കപ്പെങ്ങനെ ഇതെല്ലാം വിശദമായിത്തന്നെ വിലയിരുത്താന്‍ ആളുണ്ടാവും. പക്ഷേ, കല്യാണത്തിന് പെണ്ണിനെ സുന്ദരിയാക്കാന്‍ വേണ്ടി…

മുടി വളര്‍ത്താന്‍ ജ്യോതിശാസ്ത്രവും പരീക്ഷിക്കാം  

Posted by - May 13, 2019, 01:30 pm IST 0
സൗന്ദര്യ സംരക്ഷണത്തില്‍ ശ്രദ്ധ ചെലുത്താത്തവരായിട്ട് ആരും കാണില്ല, പ്രത്യേകിച്ച് സ്ത്രീകള്‍. മുഖത്തിന്റെ സൗന്ദര്യത്തിലെന്ന പോലെ മുടിയുടെ ആരോഗ്യത്തിലും അഴകിലും സംരക്ഷിക്കാനും അറിഞ്ഞിരിക്കേണ്ട കാര്യങ്ങളുണ്ട്. എല്ലാ സ്ത്രീകളുടെയും ആഗ്രഹം…

ഭക്ഷണം കഴിക്കാത്ത കുട്ടികളും അമ്മമാരുടെ ഉത്കണ്ഠയും  

Posted by - May 24, 2019, 11:43 am IST 0
അവനൊന്നും കഴിക്കില്ല, പല അമ്മമാരുടെയും പതിവു പരാതിയാണിത്. രാവിലെ മുതല്‍ അവര്‍ മക്കളുടെ പിന്നാലെ കഴിക്കെന്റെ മോനേ എന്നു പറഞ്ഞു നടക്കുകയാണ്. പക്ഷേ മക്കള്‍ അതുകേട്ടമട്ടേ കാണിക്കില്ല.…

Leave a comment