മുടി വളര്‍ത്താന്‍ ജ്യോതിശാസ്ത്രവും പരീക്ഷിക്കാം  

59 0

സൗന്ദര്യ സംരക്ഷണത്തില്‍ ശ്രദ്ധ ചെലുത്താത്തവരായിട്ട് ആരും കാണില്ല, പ്രത്യേകിച്ച് സ്ത്രീകള്‍. മുഖത്തിന്റെ സൗന്ദര്യത്തിലെന്ന പോലെ മുടിയുടെ ആരോഗ്യത്തിലും അഴകിലും സംരക്ഷിക്കാനും അറിഞ്ഞിരിക്കേണ്ട കാര്യങ്ങളുണ്ട്. എല്ലാ സ്ത്രീകളുടെയും ആഗ്രഹം ഇടതൂര്‍ന്ന കറുപ്പുള്ളതു കരുത്തുള്ളതുമായി മുടിയാണ്. എങ്കില്‍ അതിനു വേണ്ടി സംരക്ഷണ വസ്തുക്കളും മറ്റും മാത്രമല്ല വേറെയും വഴികളുണ്ട്.

മുടി വളര്‍ത്താന്‍ പല വഴികളും പരീക്ഷിച്ചവരായിരിക്കും മിക്കയാളുകളും. എന്നാല്‍ മുടി തഴച്ച് വളരാന്‍ മറ്റൊരു വഴിയാണ് ജ്യോതിശാസ്ത്രം പറഞ്ഞു തരുന്നത്. മുടി നന്നായി വളരാന്‍ അനുകൂലമായ ദിവസങ്ങള്‍ നോക്കി മുടി മുറിച്ചാല്‍ മതി.

1. പൗര്‍ണ്ണമി ദിവസങ്ങളില്‍ മുടി മുറിക്കുന്നത് അതിന്റെ വളര്‍ച്ച വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും.

2. തലമുടി മുറിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ഒരു ചാന്ദ്രകലണ്ടര്‍ പണ്ടുകാലങ്ങളില്‍ നിലവില്‍ ഉണ്ടായിരുന്നു. ഇതില്‍ പറയുന്നത് മാസത്തില്‍ ഒരു തവണയെങ്കിലും മുടി മുറിക്കണമെന്നാണ്.

3. മുടി മുറിക്കുന്നത് പൗര്‍ണ്ണമി ദിനങ്ങളില്‍ ആണെങ്കില്‍ മുടിയുടെ വളര്‍ച്ച സാധാരണയെ അപേക്ഷിച്ച് ഇരട്ടിയായിരിക്കുമെന്ന് ഈ കലണ്ടറില്‍ പറയുന്നുണ്ട്. മുടിയുടെ വേരുകളെ ബലപ്പെടുത്തി, ശക്തമായ മുടി വളരാന്‍ ചന്ദ്രന്‍ ആകാശത്തുള്ള ദിവസങ്ങളില്‍ മുടി മുറിക്കുന്നത് ഏറെ ഗുണം ചെയ്യും

4. ചന്ദ്രന്റെ ഭ്രമണത്തിനനുസരിച്ച് മുടി മുറിക്കുമ്പോള്‍, പുതിയ വളര്‍ച്ച ആരംഭിക്കുകയും ഓരോ രോമകൂപങ്ങളിലും മുടിയിഴകള്‍ വളരുകയും ചെയ്യും. മുടിയുടെ വളര്‍ച്ചയെ വര്‍ദ്ധിപ്പിക്കാന്‍ ഏകമാര്‍ഗ്ഗം അതിന്റെ വേരുകളെ ബലപ്പെടുത്തുക എന്നതാണ്.

5. പൗര്‍ണ്ണമി ദിനങ്ങളിലല്ലാതെ പൗര്‍ണമിയുടെ തൊട്ടടുത്ത ദിവസങ്ങളില്‍ മുടി മുറിക്കുന്നതും നല്ലതാണ്. വളരെ കുറച്ച് മുടി മാത്രമേ വെട്ടാന്‍ പാടുള്ളു.

6. എല്ലാ മാസവും മുടി വെട്ടാന്‍ സാധിച്ചില്ലെങ്കില്‍ മൂന്നു മാസത്തില്‍ ഒരിക്കലെങ്കിലും മുടി മുറിക്കുന്നത് മുടിയുടെ വളര്‍ച്ച വര്‍ദ്ധിക്കാന്‍ സഹായിക്കും.

Related Post

അമിതമേക്കപ്പില്ലാതെ കല്യാണപ്പെണ്ണിനെ സുന്ദരിയാക്കാം  

Posted by - May 13, 2019, 01:39 pm IST 0
കല്യാണദിവസം എല്ലാവരും ശ്രദ്ധിക്കുന്നത് വധുവിനെയാണ്. വധു സുന്ദരിയാണോ, ആഭരണങ്ങള്‍ എങ്ങനെ, സാരിയുടെ നിറം, മേക്കപ്പെങ്ങനെ ഇതെല്ലാം വിശദമായിത്തന്നെ വിലയിരുത്താന്‍ ആളുണ്ടാവും. പക്ഷേ, കല്യാണത്തിന് പെണ്ണിനെ സുന്ദരിയാക്കാന്‍ വേണ്ടി…

ജീവിത ശൈലി മാറ്റാം; സ്തനാര്‍ബുദത്തെ പ്രതിരോധിക്കാം  

Posted by - May 13, 2019, 01:27 pm IST 0
സ്ത്രീകള്‍ ഏറ്റവുമധികം ഭയക്കുന്ന രോഗങ്ങളിലൊന്നാണ് സ്തനാര്‍ബുദം. അറുപത്തിയഞ്ച് വയസുവരെ ജീവിക്കുന്ന സ്ത്രീകളില്‍ നാലു ശതമാനം പേരിലെങ്കിലും സ്തനാര്‍ബുദം ഉണ്ടാകുന്നു എന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. നാല്‍പത് മുതല്‍ അറുപത്…

ഭക്ഷണം കഴിക്കാത്ത കുട്ടികളും അമ്മമാരുടെ ഉത്കണ്ഠയും  

Posted by - May 24, 2019, 11:43 am IST 0
അവനൊന്നും കഴിക്കില്ല, പല അമ്മമാരുടെയും പതിവു പരാതിയാണിത്. രാവിലെ മുതല്‍ അവര്‍ മക്കളുടെ പിന്നാലെ കഴിക്കെന്റെ മോനേ എന്നു പറഞ്ഞു നടക്കുകയാണ്. പക്ഷേ മക്കള്‍ അതുകേട്ടമട്ടേ കാണിക്കില്ല.…

Leave a comment