കല്‍പറ്റ: ഇഞ്ചിയുടെയും നേന്ത്രക്കായുടെയും വില ഉയരുമ്പോഴും കഷര്‍ഷകര്‍ക്ക് നേട്ടമില്ല. ആവശ്യത്തിന് ഉല്‍പന്നമില്ലാത്ത സമയത്തെ വില വര്‍ധന ഉപഭോക്താവിന്റെ കുടുംബ ബജറ്റിന്റെ താളം തെറ്റിക്കുന്നു. നീണ്ട ഇടവേളയ്ക്കു ശേഷം ഇഞ്ചിയുടെയും രണ്ടാഴ്ചയ്ക്കിടെ നേന്ത്രക്കായുടെയും വില മൂന്നിരട്ടിയോളമായിട്ടും ജില്ലയിലെ കര്‍ഷകരില്‍ ആവശ്യത്തിന് ഉല്‍പന്നമില്ലാത്ത അവസ്ഥയാണ്.ഇഞ്ചി വിളവെടുപ്പും അടുത്ത സീസണിലേക്കുള്ള വിത്ത് നടലും കഴിഞ്ഞ സമയത്താണ് വില വര്‍ധിക്കുന്നത്. 60 കിലോയുടെ ഒരു ചാക്ക് ഇഞ്ചിക്ക് ഇപ്പോള്‍ 6000 രൂപയുണ്ട്. വിളവെടുപ്പ് സമയത്ത് ഇപ്പോഴുള്ളതിന്റെ മൂന്നിലൊന്ന് വിലായിരുന്നത്. ഈ സമയത്ത് വില വര്‍ധിച്ചതിന്റെ ഗുണം ഇഞ്ചി പറിക്കാതെ നില്‍ക്കുന്നവര്‍ക്ക് മാത്രമാണ്. അതാകട്ടെ കര്‍ണാടക പോലുള്ളിടത്തെ വന്‍കിട കൃഷിക്കാര്‍ക്കാണ്.
ഉല്‍പാദനം കുറഞ്ഞതും ആവശ്യകത വര്‍ധിച്ചതുമാണ് ഇഞ്ചിയുടെ വിലവര്‍ധനയ്ക്ക് കാരണം. കഴിഞ്ഞ വര്‍ഷം ഈ സമയത്ത് ചാക്കിന് 1500 രൂപയില്‍ താഴെയായിരുന്നു. ഇതുകാരണം പലരും കൃഷി കുറയ്ക്കുകയും നടത്താതിരിക്കുകയും ചെയ്തിരുന്നു. ജില്ലയില്‍ നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ ഇഞ്ചി വിളവെടുക്കും. വിത്തിനുള്ളതും ഇതേ സമയത്ത് തന്നെ പറിച്ചുവെക്കും. ജില്ലയിലെ ചെറുകിട കര്‍ഷകര്‍ക്കൊന്നും ഇപ്പോഴത്തെ വിലവര്‍ധനയുടെ പ്രയോജനം ഉണ്ടാകില്ല.ഇതേ അവസ്ഥയാണ് കര്‍ഷകര്‍ക്ക് നേന്ത്രക്കായയുടെ കാര്യത്തിലും രണ്ടാഴ്ച മുന്‍പ് വരെ കിലോയ്ക്ക് 17 രൂപയുണ്ടായിരുന്ന സ്ഥാനത്തിപ്പോള്‍ 4850 രൂപ വരെ ലഭിക്കുന്നുണ്ട്.തമിഴ്‌നാട്ടിലെ വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള നേന്ത്രക്കായ് ആയിരുന്നു ജില്ലയിലെത്തിച്ച് വില്‍പന നടത്തിയിരുന്നത്.തമിഴ്‌നാട്ടില് ഉല്‍പന്നം തീര്‍ന്നതാണ് നേന്ത്രക്കായയ്ക്ക് ആവശ്യകതയും വിലയും വര്‍ധിക്കാന്‍ കാരണം. പ്രകൃതിക്ഷോഭത്തില്‍ ജില്ലയില്‍ വ്യാപകമായി വാഴക്കൃഷി നശിച്ചതിനെ തുടര്‍ന്ന് ഉല്‍പാദനം വളരെ കുറഞ്ഞിരിക്കുകയാണ്.ഈ സമയത്ത് വിളവെടുക്കാനുള്ളവര്‍ക്ക് മാത്രമാണ് വില വര്‍ധനയുടെ ആശ്വാസം ലഭിക്കുന്നത്.